മേയ് ഒമ്പതിനു ശേഷം യുക്രെയ്നിൽ യുദ്ധം പുതിയ തലത്തിലേക്ക്?
text_fieldsമോസ്‌കോ: രണ്ടുമാസം പിന്നിട്ട റഷ്യയുടെ യുക്രെയ്ൻ ആക്രമണം മേയ് ഒമ്പതിനു ശേഷം പുതിയ തലത്തിലാകുമെന്ന് റിപ്പോർട്ട്. റഷ്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട തീയതികളിലൊന്നായ മേയ് ഒമ്പതിന് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് പാശ്ചാത്യ നിരീക്ഷകരുടെ വിലയിരുത്തൽ. യുക്രെയ്നിലേത് യുദ്ധമല്ല, പ്രത്യേക സൈനിക നടപടിയാണെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വിശേഷിപ്പിച്ചിരുന്നത്.
1945ല്‍ നാസികള്‍ക്കെതിരേ നേടിയ വിജയത്തിന്റെ ഓര്‍മ പുതുക്കാനായി മേയ് ഒമ്പത് വിജയ ദിനമായാണ് റഷ്യ ആചരിക്കുന്നത്. 1945 മേയ് ഒമ്പതിനാണ് രണ്ടാംലോക മഹായുദ്ധത്തില്‍ നാസി ജര്‍മനിക്കെതിരെ സോവിയറ്റ് യൂനിയന്‍ വിജയം നേടിയത്. യുെകയെ്നില്‍ നടത്തിയ സൈനിക നടപടിയുടെ വിജയം പ്രഖ്യാപിക്കാനോ അല്ലെങ്കില്‍ നടപടിയുടെ വിപുലീകരണം പ്രഖ്യാപിക്കാനോ പുടിന്‍ ഈ ദിവസം തെരഞ്ഞെടുത്തേക്കുമെന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. എന്നാൽ ഈ വാദം റഷ്യൻ പാർലമെന്റ് തള്ളിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.