ചൈനയിൽ രണ്ട് ഒമിക്രോൺ ഉപവകഭേദങ്ങൾ കൂടി കണ്ടെത്തി; കേസുകളിൽ വർധനവ്
text_fieldsബെയ്ജിങ്: ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ പുതിയ ഒമിക്രോൺ ഉപവകഭേദങ്ങൾ കണ്ടെത്തി. BF.7, BA.5.1.7 എന്നിവയാണ് പുതിയ ഒമിക്രോൺ ഉപവകഭേദങ്ങൾ. വടക്കുപടിഞ്ഞാറൻ മേഖലകളിൽ കണ്ടെത്തിയ BF.7 കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. BA.5.1.7 വകഭേദം ആദ്യമായാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടും ഉയർന്ന സംക്രമണശേഷിയുള്ളതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒരാഴ്ച നീണ്ടുനിന്ന ദേശീയ ദിനാഘോഷത്തിന് ശേഷം ചൈനയിൽ വീണ്ടും കേസുകൾ ഉർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 1878 കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. ആഗസ്റ്റ് 20ന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. പുതിയ ഒമിക്രോൺ ഉപ വകഭേദങ്ങളാണ് കേസുകളിൽ വർധനക്ക് കാരണമെന്ന് പറയുന്നു.
വടക്കുപടിഞ്ഞാറൻ മേഖലയിൽ കണ്ടെത്തിയ BF.7 ഉപ വകഭേദം കൂടുതൽ പ്രവിശ്യകളിലേക്ക് വ്യാപിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. നേരത്തെ, ലോകാരോഗ്യ സംഘടനയും BF.7 ഉപവകഭേദത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. കേസുകൾ നിയന്ത്രിക്കാൻ പല നടപടികളും കൈക്കൊണ്ടെങ്കിലും വൈറസിന്‍റെ വ്യാപനം തടയാൻ ചൈനക്കായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.