റഷ്യ ആക്രമണം നിർത്താൻ കാരണമെന്ത്?
text_fieldsകിയവ്: യുക്രെയ്നിൽ വിജയം കാണുന്നതുവരെ പിൻമാറില്ലെന്ന് പ്രഖ്യാപിച്ച റഷ്യ കിയവിലും മറ്റും പെട്ടെന്ന് ആക്രമണം നിർത്തിവെച്ച് പിൻവലിഞ്ഞതിന്റെ കാരണങ്ങൾ തേടുകയാണ് രാഷ്ട്രീയനിരീക്ഷകർ. ഈ കാരണങ്ങളാണ് പ്രധാനമായും അവർ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് യുക്രെയ്ൻ അന്താരാഷ്ട്ര രാജ്യങ്ങളോട് ആവശ്യമുന്നയിച്ചപ്പോൾ ആക്രമണം നിർത്തുകയല്ലാതെ റഷ്യക്ക് മുന്നിൽ മറ്റ് വഴികളില്ല. അതുപോലെ ദിവസങ്ങളായി മരിയുപോൾ ഉപരോധിച്ചിട്ടും കീഴടക്കാൻ കഴിയാത്തതും, ഇർപിൻ ഉൾപ്പെടെയുള്ള മറ്റ് സുപ്രധാന നഗരങ്ങൾ യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ചതും റഷ്യൻ സേനയുടെ ആത്മവിശ്വാസം നശിപ്പിച്ചു.
ഇർപിൻ കൈവിട്ടത് റഷ്യൻ സേനക്ക് വലിയ തിരിച്ചടിയാണെന്ന് പാശ്ചാത്യ വിദഗ്ധർ വിലയിരുത്തുന്നു. ഒരുമാസം കഴിഞ്ഞിട്ടും യുദ്ധത്തിൽ വിജയം കൈവരിക്കാൻ കഴിയാത്തതും മറ്റൊരു കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.