ജൂലിയൻ അസാൻജിന് വിവാഹം കഴിക്കാൻ അനുമതി
text_fieldsലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനും പങ്കാളി സ്റ്റെല്ല മോറിസിനും ജയിലിൽവെച്ച് വിവാഹം കഴിക്കാൻ അനുമതി. ലണ്ടനിലെ ബെൽമാരിഷ് ജയിലിലാണ് വിവാഹം നടക്കുക.
2019 മുതൽ ജയിലിൽ കഴിയുകയാണ് അസാൻജ്. അസാൻജിനെ വിട്ടുകിട്ടാൻ യു.എസ് നടപടിക്രമങ്ങൾ ആരംഭിച്ചതിന് പിറകെയാണ് ഇദ്ദേഹത്തെ ബ്രിട്ടൻ തടവിലാക്കിയത്.പങ്കാളിയായ സ്റ്റെല്ല മോറിസിനെ വിവാഹം കഴിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അസാൻജ് ജയിൽ ഗവർണർക്ക് അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിച്ച ഗവർണർ വിവാഹത്തിന് അനുമതി നൽകുകയായിരുന്നു.
ലണ്ടനിലെ എക്വഡോർ എംബസിയിൽ അസാൻജ് താമസിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഇവർക്ക് രണ്ടുകുട്ടികളുണ്ട്. 1983ലെ വിവാഹ നിയമപ്രകാരം ജയിൽവാസികൾക്ക് ജയിലിൽവെച്ച് വിവാഹം കഴിക്കാൻ അനുമതി തേടാം. അപേക്ഷ പരിഗണിക്കുക ഗവർണർമാരായിരിക്കും. എക്വഡോർ എംബസിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തെൻറ അഭിഭാഷകരിൽ ഒരാളായ സ്റ്റെല്ലയുമായി രഹസ്യബന്ധം സൂക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.