യു.എസിലേക്ക് നാടുകടത്തൽ: വാദം കേൾക്കാനെത്താതെ അസാൻജ്
text_fieldsലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക് നാടുകടത്തുന്നതിൽ തീരുമാനമെടുക്കുന്ന അവസാനഘട്ട വാദംകേൾക്കൽ തുടങ്ങി. രോഗബാധയെ തുടർന്ന് അദ്ദേഹം കോടതിയിലെത്തിയില്ല. ഏഴു വർഷം ലണ്ടനിലെ എക്വഡോർ എംബസിയിൽ കഴിഞ്ഞ അദ്ദേഹത്തെ 2019ലാണ് വലിച്ചിഴച്ച് പുറത്തെത്തിച്ച് ലണ്ടനിലെ അതിസുരക്ഷയുള്ള ജയിലിലടച്ചത്.
ഈ അപ്പീൽ പരാജയപ്പെട്ടാൽ സൈനികരഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ യു.എസ് തേടുന്ന അസാൻജിനെ നാടുകടത്തൽ ആഴ്ചകൾക്കുള്ളിൽ ഉണ്ടാകും. മാധ്യമപ്രവർത്തനം മാത്രമാണ് അസാൻജ് നടത്തിയതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുമ്പോൾ യു.എസ് പൗരന്മാരുടെ ജീവിതം അപായമുനയിലാക്കിയെന്ന് വൈറ്റ്ഹൗസ് കുറ്റപ്പെടുത്തുന്നു.
ഇറാഖിലും അഫ്ഗാനിസ്താനിലും യു.എസ് നടത്തിയ മഹാക്രൂരതകൾ പുറത്തെത്തിച്ചതിനാണ് ആസ്ട്രേലിയൻ മാധ്യമപ്രവർത്തകനായ അസാൻജിനെ ലക്ഷ്യമിടുന്നത്. ബഗ്ദാദിൽ യു.എസ് ഹെലികോപ്ടർ സിവിലിയന്മാരെ വെടിവെച്ചുകൊല്ലുന്നതിന്റെ വിഡിയോ ദൃശ്യങ്ങളടക്കം വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. 175 വർഷം വരെ തടവുകിട്ടാവുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.