'അസാൻജിനെ വിട്ടുതരണം' –യു.എസ് യു.കെ കോടതിയിൽ
text_fieldsലണ്ടൻ: ചാരവൃത്തിക്കേസിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുതരണമെന്ന ആവശ്യവുമായി യു.എസ് യു.കെ ഹൈകോടതിയിൽ. ജനുവരിയിൽ അസാൻജിനെ വിട്ടുതരാൻ കഴിയില്ലെന്ന കീഴ്കോടതി ജഡ്ജിയുടെ തീരുമാനം മറികടന്നാണ് യു.എസിെൻറ നീക്കം. അസാൻജിന് സ്വദേശമായ ആസ്ട്രേലിയയിലെ ഏതു ജയിലിലും ശിക്ഷ പൂർത്തിയാക്കാമെന്ന വാഗ്ദാനവും യു.എസ് മുന്നോട്ടുവെച്ചു.
അസാൻജിെൻറ ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് ഡിസ്ട്രിക്ട് ജഡ്ജി വനേസ ബാരിസ്റ്റർ ആയിരുന്നു യു.എസിെൻറ ആവശ്യം തള്ളിയത്. യു.എസ് ജയിലിൽ കടുത്ത ശിക്ഷ അനുഭവിക്കവെ, അസാൻജ് ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചിരുന്നു. യു.എസ് നീതിന്യായ വ്യവസ്ഥ അസാൻജിന് കുറ്റമറ്റ വിചാരണ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. യു.എസ് അറ്റോണി ജെയിംസ് ലെവിസ് ആണ് ഹരജിയുമായി യു.കെ ഹൈകോടതിയിലെത്തിയത്.
വിചാരണയില്ലാതെ അസാൻജിനെ കനത്ത സുരക്ഷയുള്ള ജയിലിൽ പാർപ്പിക്കില്ലെന്നും വേണെമങ്കിൽ ആസ്ട്രേലിയൻ ജയിലുകളിൽ ശിക്ഷ പൂർത്തിയാക്കാൻ അവസരം നൽകുമെന്നും ലെവിസ് കോടതിയെ ബോധിപ്പിച്ചു.
കനത്ത സുരക്ഷയിൽ ലണ്ടനിലെ ബെൽമാർഷ് ജയിലിൽ കഴിയുകയാണ് അസാൻജ്. യു.എസിെൻറ ആവശ്യം നിരസിക്കണമെന്ന് അസാൻജിെൻറ പങ്കാളി സ്റ്റെല്ല മോറിസും അഭിഭാഷകനും അഭ്യർഥിച്ചു. ഇറാഖിലും അഫ്ഗാനിസ്താനിലും യു.എസ് സൈനിക നീക്കത്തിനിടെ നടത്തിയ ക്രൂരതകൾ വെളിപ്പെടുത്തിയ അസാൻജിനെതിരെ യു.എസിൽ 18ഒാളം ചാരവൃത്തി കേസുകളാണ് നിലവിലുള്ളത്്. 175 വർഷത്തെ തടവ്ശിക്ഷയാണ് യു.എസിൽ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.