അമേരിക്കയിലെ കാട്ടുതീ: നിരവധി പേർ മരിച്ചതായി സംശയം
text_fieldsകാലിഫോർണിയ: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് പടർന്നുപിടിച്ച കാട്ടുതീയിൽ നിരവധിപേർ മരിച്ചതായി സംശയം. ഒറിഗോൺ, കാലിഫോർണിയ സ്റ്റേറ്റുകളിലാണ് കാട്ടുതീ അതിരൂക്ഷമായിട്ടുള്ളത്.
ആഗസ്റ്റ് പകുതി മുതൽ ഇതുവരെ 26 പേരാണ് കാട്ടുതീയിൽ മരിച്ചത്്. ആയിരക്കണക്കിന് വീടുകളും വാഹനങ്ങളും ചാമ്പലായി. കാലിഫോർണിയയിൽ 19ഉം ഒറിഗോണിൽ ആറും വാഷിങ്ടണിൽ ഒരാളുമാണ് മരിച്ചത്. ഡസൻകണക്കിന് പേരെ കാണാതായതായി ഒറിഗോൺ ഗവർണർ കേറ്റ് ബ്രൗൺ പറഞ്ഞു.
കത്തിനശിച്ച വീടുകൾ പരിഗണിക്കുേമ്പാൾ വലിയ ദുരന്തമാണുണ്ടായതെന്നാണ് കണക്കുകൂട്ടലെന്ന് ഒറിഗോൺ എമർജൻസി മാനേജ്മെൻറ് ഡയറക്ടർ ആൻഡ്രൂ ഫിലിപ്സ് പറഞ്ഞു.
കാലിഫോർണിയയിൽ 25 ലക്ഷം ഏക്കർ പ്രദേശത്താണ് തീയുള്ളത്. ഒറിഗോണിൽ 10 ലക്ഷം ഏക്കർ പ്രദേശം കാട്ടുതീയിൽ അമർന്നുകഴിഞ്ഞു. സംസ്ഥാനത്തെ രണ്ടു ഭാഗെത്ത കാട്ടുതീ ഒരുമിച്ച് വലിയ അപകടം സൃഷ്ടിക്കുമോയെന്ന ഭയവും അധികൃതർക്കുണ്ട്. ഒറിഗോണിൽ അഞ്ചു ലക്ഷം പേരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.