താലിബാനെതിരെ സുരക്ഷാ സേനയെ വീണ്ടും സംഘടിപ്പിക്കും -അഫ്ഗാൻ പ്രസിഡൻറ്
text_fieldsകാബൂൾ: അഫ്ഗാനിസ്താൻെറ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്ത താലിബാനെതിരെ സുരക്ഷാ സേനയെ വീണ്ടും സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി പ്രസിഡൻറ് അഷ്റഫ് ഗനി. ശനിയാഴ്ച ടി.വിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ പ്രതിരോധ സേനയെ പുനഃസംഘടിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ഇക്കാര്യത്തിൽ പ്രധാനപ്പെട്ട നീക്കങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡൻറ് രാജിക്കൊരുങ്ങുകയാണെന്നും രാജ്യം വിട്ടേക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, രാജിവെക്കുന്നത് സംബന്ധിച്ച സൂചനകളൊന്നും പ്രസിഡൻറിൻെറ പ്രസംഗത്തിൽ ഉണ്ടായില്ല. പകരം, യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കൂടിയാലോചനകൾ നടക്കുകയാണെന്നുമാണ് പ്രസിഡൻറ് വ്യക്തമാക്കിയത്.
ഒരു ചരിത്ര ദൗത്യമെന്ന നിലയിൽ, ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച ഈ യുദ്ധം ഇനിയും കൂടുതൽ മരണങ്ങൾക്ക് കാരണമാകാൻ താൻ സമ്മതിക്കില്ലെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു.
അതേസമയം, തലസ്ഥാനമായ കാബൂളും താലിബാൻ കീഴടക്കുന്നതോടെ അഭയാർഥികളുടെ എണ്ണം വർധിക്കുമെന്നും വലിയൊരു മാനുഷിക ദുരന്തത്തിനാവും ലോകം സാക്ഷ്യം വഹിക്കുകയയെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകി. അഫ്ഗാെൻറ തന്ത്രപ്രധാന മേഖലയായി കരുതുന്ന കാന്തഹാറും താലിബാെൻറ പിടിയിലായ സാഹചര്യത്തിലാണ് ആശങ്ക വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.