യുക്രെയ്നിൽനിന്ന് റഷ്യ പിൻവാങ്ങുമോ?
text_fieldsകിയവ്: യുക്രെയ്നിന്റെ ചെറുത്തുനിൽപിനു മുന്നിൽ റഷ്യ അടിയറവ് പറയുമോ എന്നാണ് യുദ്ധം ഒരു മാസത്തോടടുക്കവെ, ലോകം ഉറ്റുനോക്കുന്നത്. പല ഭാഗത്തും ആക്രമണത്തിന്റെ വ്യാപ്തി കുറഞ്ഞതോടെ ഏപ്രിൽ അവസാനമാകുമ്പോഴേക്കും റഷ്യ പിൻമാറുമെന്നാണ് യുക്രെയ്ൻ പ്രതീക്ഷിക്കുന്നത്.
ആൾബലവും ടാങ്കുകളുമടക്കമുള്ള ആയുധങ്ങളുമുൾപ്പെടെ റഷ്യൻ സൈനിക ശക്തിയുടെ 10 ശതമാനം നഷ്ടമായതായാണ് യു.എസും കരുതുന്നത്. മുന്നേറ്റമില്ലെങ്കിലും നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണത്തിൽനിന്ന് റഷ്യ പിന്നോട്ടില്ല. കിയവിന്റെ പ്രാന്തപ്രദേശങ്ങളിൽ യുക്രെയ്ൻ സൈന്യം പൊരുതുകയാണ്. സ്‍വിയതോഷിൻസ്കി, ഷെവ്ഷെൻകിവ്സ്കി എന്നീ ജില്ലകളിൽ ഷെല്ലാക്രമണത്തിൽ ഷോപ്പിങ്മാളും വലിയ കെട്ടിടങ്ങളും തകർന്നു. നാലുപേർക്ക് പരിക്കേറ്റു. വടക്കൻ യുക്രെയ്നിലെ ചെർണീവിൽ റഷ്യ ബോംബിട്ടതായി ഗവർണർ അറിയിച്ചു.
ആക്രമണത്തിൽ ചെർണീവിനെയും കിയവിനെയും ബന്ധിപ്പിക്കുന്ന പാലം തകർന്നു. പടിഞ്ഞാറൻ യുക്രെയ്ൻ നഗരങ്ങളിൽ റഷ്യൻ സേനക്കെതിരെ കനത്ത ചെറുത്തുനിൽപാണ് നടക്കുന്നത്. മകാരിവ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ യുക്രെയ്ൻ തിരിച്ചുപിടിച്ചതായാണ് റിപ്പോർട്ട്. ലുഹാൻസ്കിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലായതിനു പിന്നാലെ ഒമ്പത് ഒഴിപ്പിക്കൽ കേന്ദ്രങ്ങൾ റഷ്യ അനുവദിച്ചതായി യുക്രെയ്ൻ സ്ഥിരീകരിച്ചു. എന്നാൽ, മരിയുപോൾ ഇതിലുൾപ്പെടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.