മോശം പ്രകടനം; 452 ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ട് വിപ്രോ
text_fieldsപിരിച്ചുവിടലുകൾ കോർപ്പറേറ്റ് ജീവനക്കാർക്ക് ഉറക്കമില്ലാത്ത രാത്രിയാണ് നൽകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച, ലോകത്തിലെ രണ്ട് മികച്ച ടെക് കമ്പനികൾ - ഗൂഗിളും മൈക്രോസോഫ്റ്റും - വൻതോതിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ 12000 ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല ആഗോളതലത്തിൽ 10000 ജീവനക്കാരെ പിരിച്ചുവിട്ടു. ഇപ്പോൾ, ഇന്ത്യയിലെ മുൻനിര ഐ.ടി കമ്പനികളിലൊന്നായ വിപ്രോയും പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
മോശം പ്രകടനത്തിന്റെ പേരിൽ നൂറുകണക്കിന് പുതുമുഖ ജീവനക്കാരെ വിപ്രോ പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. കമ്പനി, അടുത്തിടെ ഒരു ഇന്റേണൽ പെർഫോമൻസ് മൂല്യനിർണ്ണയം നടത്തി. ഏറ്റവും കുറഞ്ഞ സ്കോർ നേടിയ ജീവനക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനി 800 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും എണ്ണം അതിനേക്കാൾ കുറവാണെന്ന് വിപ്രോ പറഞ്ഞു. “പരിശീലനത്തിനു ശേഷവും ആവർത്തിച്ച് മൂല്യനിർണ്ണയത്തിൽ മോശം പ്രകടനം കാഴ്ചവെച്ച 452 തുടക്കക്കാരെ ഞങ്ങൾക്ക് വിട്ടയക്കേണ്ടി വന്നു” -വിപ്രോ ‘ബിസിനസ് ടുഡേ’യോട് പറഞ്ഞു.
ടെക് വ്യവസായം ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞയാഴ്ച, രണ്ട് വലിയ ടെക് കമ്പനികളായ ഗൂഗിളും മൈക്രോസോഫ്റ്റും ആഗോളതലത്തിൽ 22000 ജീവനക്കാരെ പിരിച്ചുവിട്ടു. ഗൂഗിൾ സി.ഇ.ഒയും മൈക്രോസോഫ്റ്റ് സി.ഇ.ഒയും പിരിച്ചുവിടലുകളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും കമ്പനികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അധികം ആളുകളെ നിയമിച്ചതായും കണ്ടെത്തി. മൈക്രോസോഫ്റ്റിനും ഗൂഗിളിനും മുമ്പ്, ആമസോൺ, നെറ്റ്ഫ്ലിക്സ്, സെയിൽസ്ഫോഴ്സ് തുടങ്ങി നിരവധി ടെക് കമ്പനികൾ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.