അഴിമതി: വത്തിക്കാൻ കർദിനാളുമായി അടുപ്പമുള്ള സ്ത്രീ അറസ്റ്റിൽ
text_fieldsവത്തിക്കാൻ സിറ്റി: വത്തിക്കാനെ പിടിച്ചുകുലുക്കിയ അഴിമതി കേസിൽ സുപ്രധാന അറസ്റ്റ്. അഴിമതിക്കേസ് പുറത്തുവന്നതിനെ തുടർന്ന് പുറത്താക്കിയ കർദിനാളുമായി അടുത്ത ബന്ധമുള്ള സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്്.
ഇറ്റാലിയൻ ദ്വീപായ സാർഡിനിയൻ സ്വദേശി സിസിലിയ മറോഗ്നയാണ് പിടിയിലായത്. വത്തിക്കാെൻറ അറസ്റ്റ് വാറൻറ് പ്രകാരം ഇറ്റാലിയൻ പൊലീസാണ് മിലാനിൽനിന്ന് അറസ്റ്റ് ചെയ്തത്.
കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കർദിനാൾ ആഞ്ചെലോ ബെസ്യൂവിനെ അഴിമതി കേസിനെ തുടർന്ന് ആഴ്ചകൾമുമ്പ് പുറത്താക്കിയിരുന്നു. വത്തിക്കാൻ സെക്രേട്ടറിയറ്റിലെ രണ്ടാമനായിരുന്ന ആഞ്ചെലോ ലക്ഷക്കണക്കിന് യൂറോ ലണ്ടനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി വകമാറ്റിയതായാണ് ആക്ഷേപം.
ഏഷ്യയിലും ആഫ്രിക്കയിലും മാനുഷിക പ്രവർത്തനങ്ങൾ നടത്തുന്ന സിസിലിയയുടെ സ്ഥാപനത്തിലേക്ക് പതിനായിരക്കണക്കിന് യൂറോ മാറ്റിയതായും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.