കെ.എഫ്.സിയിൽ ചിക്കൻ മാത്രം, വെജിറ്റേറിയൻ വിഭവങ്ങളില്ല; പരാതിയുമായി യുവതി
text_fieldsലണ്ടൻ: ഭക്ഷണശാലകളിൽ കയറിയാൽ പ്രധാനമായും കേൾക്കുന്ന പരാതി ഗുണമേന്മയോ രുചിയോ സംബന്ധിച്ചാകും. എന്നാൽ, ഇംഗ്ലണ്ട് എക്സിറ്റർ നഗരത്തിലെ കെന്‍റകി ഫ്രൈഡ് ചിക്കൻ സന്ദർശിച്ച പരാതിേകട്ട് ജീവനക്കാർ പോലും അമ്പരന്നു.
കെ.എഫ്.സി മെനുവിൽ വെജിറ്റേറിയൻ ഭക്ഷണമില്ലെന്നായിരുന്നു വനേസ ഹെൻസ്ലിയുടെയും പങ്കാളി ആരോൺ സയ്നിയുടെയും പരാതി. പെസ്കറ്റേറിയൻ ഡയറ്റ് പിന്തുടരുന്ന വ്യക്തിയാണ് വനേസ. പ്രധാനമായും സസ്യാഹാരത്തിൽ അധിഷ്ഠിതമായ ഡയറ്റാണ് ഇത്. കൂടാതെ പ്രോട്ടീന്‍റെ പ്രധാന ഉറവിടമായ കടൽവിഭവങ്ങളും ഇതിൽ ഉൾപ്പെടുത്തും.
കെ.എഫ്.സിയിലെത്തി വെജിറ്റേറിയൻ ബർഗറോ വെജ് റൈസോ വാങ്ങാനായിരുന്നു വനേസയുടെ തീരുമാനം. എന്നാൽ മെനുവിലേക്ക് നോക്കിയപ്പോൾ വനേസ നിരാശയാകുകയായിരുന്നുവെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുവതിയുടെ പരാതി സംബന്ധിച്ച വാർത്ത റെഡ്ഡിറ്റ് പേജിൽ പങ്കുവെച്ചിരുന്നു. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. കെ.എഫ്.സി യിലെ 'സി' എന്തിനെ സൂചിപ്പിക്കുന്നുവെന്ന് യുവതിക്ക് അറിയില്ലേയെന്നായിരുന്നു മിക്കവരുടെയും പ്രതികരണം. എന്നാൽ കെ.എഫ്.സിയിൽ വെജിേറ്ററിയൻ വിഭവങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയവരും ചെറുതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.