Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക്രിസ്മസ് ട്രീ മറിഞ്ഞു...

ക്രിസ്മസ് ട്രീ മറിഞ്ഞു വീണ് വയോധികക്ക് ദാരുണാന്ത്യം

text_fields
bookmark_border
ക്രിസ്മസ് ട്രീ മറിഞ്ഞു വീണ് വയോധികക്ക് ദാരുണാന്ത്യം
cancel

ബ്രസ്സൽസ്: ബെൽജിയൻ മാർക്കറ്റ് സ്ക്വയറിൽ കിസ്മസ് ട്രീ മറിഞ്ഞുവീണ് വയോധികക്ക് ദാരുണാന്ത്യം. ബെൽജിയൻ നഗരമായ ഔഡെനാർഡിൽ ശക്തമായ കാറ്റിലാണ് കൂറ്റൻ ക്രിസ്മസ് ട്രീ മറിഞ്ഞത്.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 66 അടി ഉയരമുള്ള ട്രീ കാറ്റിൽ പതിയെ മറിഞ്ഞു വീഴുന്ന സി.സി ദൃശ്യങ്ങൾ പുറത്തുവന്നു. 63 വയസ്സുള്ള സ്ത്രീയാണ് അപകടത്തിൽ മരിച്ചത്.

യു.കെയെയും നെതർലാൻഡിനെയും സാരമായി ബാധിച്ച പിയ കൊടുങ്കാറ്റിന്റെ പ്രതിഫലനം പടിഞ്ഞാറൻ ബെൽജിയത്തിലുമുണ്ടായിരുന്നു. കനത്തമഴയും കാറ്റും യൂറോപ്പിെന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. ഔഡെനാർഡ് നഗരത്തിലും ആഞ്ഞു വീശിയ കാറ്റാണ് അപകടത്തിനിടയാക്കിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmas tree fallingBelgium Accident
News Summary - Woman dies after falling Christmas tree
Next Story