ജിറാഫിന്‍റെ കാഷ്ഠവുമായി യുവതി പിടിയിൽ; ആഭരണങ്ങൾ നിർമിക്കാനെന്ന് വിശദീകരണം
text_fieldsമിനിയാപൊളിസ്: യു.എസിൽ ജിറാഫിന്‍റെ കാഷ്ഠവുമായെത്തിയ യുവതി പിടിയില്‍. മിനിയാപോളിസിലെ സെന്‍റ്.പോള്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് യുവതിയെ കസ്റ്റംസ് പിടികൂടിയത്. ആഭരണങ്ങളുണ്ടാക്കാനാണ് ജിറാഫിന്‍റെ കാഷ്ഠമെന്നാണ് യുവതിയുടെ വിശദീകരണം.
കെനിയയിൽ നിന്നാണ് തനിക്ക് ജിറാഫിന്‍റെ കാഷ്ഠം ലഭിച്ചതെന്നും അത് ഉപയോഗിച്ച് ആഭരണങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞു.ആഭരണങ്ങൾ നിർമ്മിക്കാൻ മൃഗങ്ങളുടെ വിസര്‍ജ്യം ഉപയോഗിക്കുന്നത് ഇതാദ്യമല്ലെന്നും അവർ കൂട്ടിചേർത്തു. മുമ്പ് കടമാന്‍റെ കാഷ്ഠം ഉപയോഗിച്ച് ആഭരണങ്ങൾ നിർമിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ ഡിസ്ട്രക്ഷൻ പ്രോട്ടോക്കോൾ അനുസരിച്ച് ജിറാഫിന്‍റെ കാഷ്ഠം കസ്റ്റംസ് അധികൃതര്‍ നശിപ്പിച്ചു.
ഇതില്‍ നിന്ന് ആഭരണം ഉണ്ടാക്കിയാല്‍ രോഗം പിടിപെടാനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇത്തരം മൃഗങ്ങളുടെ അവശിഷ്ടങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതില്‍ അനുമതി ആവശ്യമാണെന്നും ആഫ്രിക്കൻ പന്നിപ്പനി, ക്ലാസിക്കൽ പന്നിപ്പനി, കുളമ്പുരോഗം, പന്നി വെസിക്കുലാർ രോഗം എന്നിവ കെനിയയെ ബാധിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വിസര്‍ജ്യം അധികൃതര്‍ക്ക് കൈമാറിയതിനാല്‍ യുവതി മറ്റു നടപടികളൊന്നും നേരിടേണ്ടിവന്നിട്ടില്ല. എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാരെ മറികടന്ന് മലം കടത്താൻ ശ്രമിച്ചിരുന്നെങ്കിൽ, 300 ഡോളർ മുതൽ 1,000 ഡോളർ വരെ പിഴ ചുമത്തിയേക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.