മൂന്നര മിനിറ്റ് കൊണ്ട് പാസ്ത തയാറായില്ല; 40 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി
text_fieldsവാഷിങ്ടൺ: ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം പേരും ഇൻസ്റ്റന്റ് ഭക്ഷണത്തെയാണ് അധികം ആശ്രയിക്കുന്നത്. തിരക്കിട്ട ജീവിതത്തിൽ പലർക്കും ആശ്വാസമാകുന്നത് ഈ ഭക്ഷണമാണ്. കുറഞ്ഞ സമയത്തിലുള്ളിൽ അതിവേഗം തയാറാക്കാം എന്നതാണ് ഇൻസ്റ്റന്റ് ഭക്ഷണത്തിലേക്ക് ജനങ്ങള ആകർഷിക്കുന്നത്. എന്നാൽ പലപ്പോഴും കുറഞ്ഞ സമയം എന്നുള്ള അവകാശവാദം ഭക്ഷണ കമ്പനികളെ കുഴപ്പത്തിലാക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലുള്ള സംഭവമാണ് പുറത്ത് വരുന്നത്. അമേരിക്കയിലെ ഫ്ളോറിഡയിൽ താമസിക്കുന്ന അമാൻഡ റാമിറെസയാണ് പ്രമുഖ കമ്പനിയായ ക്രാഫ്റ്റ് ഹെയ്ൻസിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. മൂന്നര മിനിറ്റ് കൊണ്ട് വെൽവീറ്റ ഷെൽസ് ആൻഡ് ചീസ് തയാറാക്കമെന്നുളള കമ്പനിയുടെ അവകാശവാദത്തിനെതിരെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. കമ്പനി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തിട്ടുണ്ട്. 40 കോടി രൂപ നഷ്ടപരിഹാരമായി ചോദിച്ചിരിക്കുന്നത്.
മൂന്നര മിനിറ്റ് കൊണ്ട് വെൽവീറ്റ ഷെൽസ് ആൻഡ് ചീസ് മൈക്രോവേവിൽ തയാറാക്കമെന്നുളള കമ്പനിയുടെ വാദം തെറ്റാണ്. ഈ സമയം കൊണ്ട് ഭക്ഷണം പാചകം ചെയ്യാൻ കഴിയില്ല. പാസ്ത മൈക്രോവേവിൽ പാചകം ചെയ്യേണ്ട സമയം മാത്രമാണ് മൂന്നര മിനിറ്റ്. എന്നാൽ ഭക്ഷണം തയാറാവാൻ ഇതിലും സമയമെടുക്കുമെന്ന് അമാൻഡ പരാതിയിൽ പറയുന്നു. പാസ്ത പാകം ചെയ്യാൻ ശരിക്കും ആവശ്യമായി വരുന്ന സമയം രേഖപ്പെടുത്തിയിരുന്നെങ്കിൽ ഈ ഉൽപന്നം വാങ്ങില്ലായിരുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു. എന്നാൽ പരാതി വളരെ നിസാരമാണെന്നും ഇതിനെതിരെ ശക്തമായി മുന്നോട്ട് പോകുമെന്ന് ക്രാഫ്റ്റ് ഹെയ്ൻസ് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.