Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2021 5:30 PM GMT Updated On
date_range 10 Sep 2021 5:30 PM GMTസ്ത്രീകൾ മന്ത്രിയാവേണ്ടവരല്ല, പ്രസവിക്കേണ്ടവർ; സ്ത്രീവിരുദ്ധ പ്രസ്താവനയുമായി താലിബാൻ
text_fieldsbookmark_border
കാബൂൾ: സ്ത്രീകൾ മന്ത്രിയാവേണ്ടവരല്ലെന്നും അഫ്ഗാനിലെ ഭാവി തലമുറക്ക് ജന്മം നൽേകണ്ടവരാണെന്നും താലിബാൻ വക്താവ് സയീദ് സക്കീറുല്ല ഹാഷിമി. ടോളോ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് താലിബാൻ വക്താവിെൻറ സ്ത്രീവിരുദ്ധ പരാമർശം. സ്ത്രീകൾക്ക് ഒരിക്കലും മന്ത്രിയാവാൻ കഴിയില്ല. അത്തരത്തിലുള്ള ഭാരം അവർക്ക് താങ്ങാൻ സാധിക്കില്ല.
അതിനാൽ സ്ത്രീകൾ മന്ത്രിസഭയിൽ ഉണ്ടാകേണ്ട കാര്യമില്ല. ഇപ്പോൾ രാജ്യത്ത് പ്രതിഷേധം നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും അഫ്ഗാൻ സ്ത്രീകളല്ല-ഹാഷിമി പറഞ്ഞു.
താലിബാൻ മന്ത്രിസഭയിൽ സ്ത്രീപ്രാതിനിധ്യം ഇല്ലാത്തതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. അതിനു മറുപടിയായാണ് താലിബാൻ വക്താവിെൻറ പരാമർശം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story