അവളെ 'വീഴ്ത്താൻ' മലമുകളിൽ കയറി; പക്ഷേ, വീണത് 650 അടി താഴേക്ക്, രക്ഷയായത് മഞ്ഞുപാളി
text_fieldsവിയന്ന: അസ്തമയ സൂര്യൻ, മലമുകളിലെ സുന്ദരമായ മുനമ്പ്, പ്രസന്നമായ ദിനം... പ്രണയിനിയോട് വിവാഹാഭ്യർഥന നടത്താൻ ഇതിലും നല്ല സാഹചര്യം വേറെയില്ല.
മുനമ്പിൽ വെച്ച് കാമുകിയോട് വിവാഹാഭ്യാർഥന നടത്തുകയെന്നത് വളരെ പ്രണയാർദ്രമായി തോന്നാമെങ്കിലും മതിയായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പണി പാളുമെന്നതിന് മികച്ച ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഓസ്ട്രിയയിൽ അരങ്ങേറിയത്.
കാമുകന്‍റെ വിവാഹാഭ്യർഥനക്ക് സമ്മതം മൂളിയതിന് തൊട്ടുപിന്നാലെ 32കാരി മലമുകളിൽ നിന്നും 650 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഭാഗ്യത്തിന്‍റെ കടാക്ഷത്തിൽ അവരുെട സന്തോഷ ദിനം ദുരന്തമായി മാറിയില്ല.
മഞ്ഞുപാളിയിലാണ് യുവതി അപകടം കൂടാതെ ചെന്ന് പതിച്ചത്. കാരിന്ത്യയിലെ ഫൽക്കാർട്ട് പർവതത്തിലാണ് സംഭവം. 27 കാരനായ കാമുകൻ വിവാഹാഭ്യർഥന നടത്തിയതിന് പിന്നാലെയാണ് യുവതി തെന്നി മുനമ്പിൽ നിന്ന് തെറിച്ച് താഴേക്ക് വീണത്.
പ്രിയതമയെ രക്ഷെപടുത്താൻ ശ്രമിക്കവെ യുവാവും അപകടത്തിൽ പെട്ടു. 50 മീറ്റർ താഴേക്ക് വിണ യുവാവ് ഒരു പാറയിൽ തൂങ്ങി രക്ഷപ്പെട്ടു.
വഴിയാത്രക്കാരിലൊരാളാണ് യുവതി അപകടത്തിൽ പെട്ടത് കണ്ട് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി യുവതിയെ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ഹെലികോപ്റ്ററിലെത്തിയ സംഘം മരണം മുന്നിൽ കണ്ടിരുന്ന യുവാവിനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി.
ഇരുവരും ഭാഗ്യവാൻമാരാണെന്നും മഞ്ഞില്ലായിരുന്നുവെങ്കിൽ സ്ഥിതി മറ്റൊന്നായേനെയെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ നടുവിന് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിലുള്ള യുവതിക്ക് കാര്യമായ പരിക്കുകളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.