വർക്-ലൈഫ് ബാലൻസ്; മികച്ച രാജ്യങ്ങൾ ഇവ
text_fieldsജോലി സമ്മർദം ഉയരുകയും ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള അതിരുകൾ ഇല്ലാതാവുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത് സന്തുലിതമായ ജോലി-വ്യക്തിജീവിതം നയിക്കാനാകുന്നത് വളരെ പ്രധാനമാണ്. മനുഷ്യ വിഭവശേഷി കമ്പനിയായ ‘റിമോട്ട്’ പുറത്തുവിട്ട ആഗോള ലൈഫ്-വർക് ബാലൻസ് സൂചിക പ്രകാരം ന്യൂസിലൻഡ് ആണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. ഉയർന്ന ജി.ഡി.പിയുള്ള 100 രാജ്യങ്ങളിൽനിന്നാണ് ഇവയെ തെരഞ്ഞെടുത്തത്. രോഗാവധി, ചികിത്സ സഹായം, ശരാശരി ജോലി സമയം, സന്തോഷം, വൈവിധ്യം, എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സ് തുടങ്ങിയവയാണ് മാനദണ്ഡമായി എടുത്തിരിക്കുന്നത്.
1. ന്യൂസിലൻഡ്
ഗ്ലോബൽ ലൈഫ്-വർക് ബാലൻസ് സൂചിക 2024 പ്രകാരം വർക്-ലൈഫ് ബാലൻസ് ഏറ്റവും മികച്ചു നിൽക്കുന്ന രാജ്യം ന്യൂസിലൻഡ് ആണ്. ശക്തമായ സമ്പദ്ഘടന, 32 ദിവസ വാർഷിക അവധി അലവൻസ്, 80% രോഗാവധി ശമ്പളം, സർക്കാർ വക യൂനിവേഴ്സൽ ഹെൽത്ത് കെയർ പദ്ധതി എന്നിവയാണ് ന്യൂസിലൻഡിനെ ഒന്നാമതെത്തിച്ചത്.
2. സ്പെയിൻ
36 ദിവസ വാർഷിക അവധി, അഞ്ചുദിവസ ജോലി, ഓവർടൈം അലവൻസ് എന്നിവ സ്പെയിനിനെ മുന്നിലെത്തിക്കുന്നു.
3. ഫ്രാൻസ്
കുറഞ്ഞ പ്രതിവാര ജോലി സമയം (ശരാശരി 25.6 മണിക്കൂർ), ഉയർന്ന മിനിമം വേതനം, 36 വാർഷിക അവധി തുടങ്ങിയവയാണ് ഫ്രാൻസിന്റെ മികവുകൾ.
4. ആസ്ട്രേലിയ
ഒരു മണിക്കൂറിന് ഏറ്റവും കൂടുതൽ മിനിമം വേതനമുള്ള രാജ്യം, മികച്ച ചികിത്സ പദ്ധതി, 100 ശതമാനം മെഡിക്കൽ ലീവ് പേ എന്നിവ ആസ്ട്രേലിയയെ വേറിട്ടുനിർത്തുന്നു.
5. ഡെന്മാർക്ക്
36 ദിന വാർഷിക അവധി, വൈവിധ്യങ്ങളെ ഉൾക്കൊള്ളൽ, സൗജന്യ ചികിത്സ, വിദ്യാഭ്യാസ പദ്ധതി എന്നിവയെല്ലാം ഡെന്മാർക്കിലെ വർക്-ലൈഫ് ബാലൻസ് മികച്ചതാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.