പ്രവാസികളുടെ മടക്കം: രാജ്യങ്ങൾ മുൻകരുതലെടുക്കണം -ലോകബാങ്ക്
text_fieldsവാഷിങ്ടൺ: വിമാന സർവിസ് പുനരാരംഭിക്കുന്ന മുറക്ക് ജന്മനാട്ടിലേക്കുള്ള പ്രവാസികളുെട മടങ്ങിവരവ് ആരോഗ്യമ േഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. ഇത് മുന്നിൽകണ്ട് രാജ്യങ്ങൾ കോവിഡ് 19 പ്ര തിരോധ തന്ത്രങ്ങൾ രൂപപ്പെടുത്തണമെന്നും കുടിയേറ്റക്കാരുടെ പ്രതിസന്ധി സംബന്ധിച്ച പഠന റിപ്പോർട്ട് ആവശ്യപ് പെട്ടു.
ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ഇന്ത്യൻ പ്രവാസി തൊഴിലാളികളെ കോവിഡ് കടുത്ത പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട് വിലയിരുത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ പലർക്കും തൊഴിൽ നഷ്ടപ്പെടാനും വേതനം കുറയാനും സാധ്യതയുണ്ട്. ലേബർ ക്യാമ്പുകളിലും ഡോർമിറ്ററികളിലും തിങ്ങിഞെരുങ്ങി താമസിക്കുന്നത് പ്രവാസി തൊഴിലാളികൾക്കിടയിൽ പകർച്ചവ്യാധി സാധ്യതയും വർധിപ്പിക്കുന്നു.
ഗതാഗതസൗകര്യം നിർത്തിയതാണ് ഇവരെ കൂടുതൽ വലച്ചത്. നാടണയാൻ കാത്തുനിന്ന പലർക്കും വിമാനവിലക്ക് വിനയായി. ചില ആതിഥേയ രാജ്യങ്ങൾ വിസ നീട്ടി നൽകുകയും താൽക്കാലിക പൊതുമാപ്പും അനുവദിച്ചിട്ടുണ്ട്.
2019ൽ ഇന്ത്യയിൽ നിന്നും പാകിസ്താനിൽനിന്നും വിദേശത്തെത്തിയ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം വൻതോതിൽ വർധിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനവും എണ്ണ വില ഇടിഞ്ഞതും ഈ വർഷം തൊഴിലാളികളുടെ പ്രവാഹത്തിൽ കുറവുവരുത്തും. 2019ൽ ഇന്ത്യയിൽനിന്ന് വിദേശത്തുപോയ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം 8 ശതമാനം വർധിച്ച് 3,68,048 ആയി. പാകിസ്താനിൽ 63 ശതമാനമാണ് ഉയർന്നത്. 6,25,203 പാക് പൗരന്മാർ പ്രവാസികളായുണ്ട്. സൗദി അറേബ്യയിലേക്കുള്ള കുടിയേറ്റമാണ് വൻതോതിൽ വർധിച്ചത്. 2019ലെ മൊത്തം അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 27.2 കോടി വരും.
കുടുങ്ങിപ്പോയ പ്രവാസികളെ സഹായിക്കാൻ ഹ്രസ്വ, ഇടത്തരം, ദീർഘകാല ഇടപെടലുകൾ, പണമടയ്ക്കൽ സൗകര്യങ്ങൾ, നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഉപജീവനമാർഗം, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയവയും രാജ്യങ്ങളുടെ പരിഗണനയിലുണ്ടാകണം. ആരോഗ്യ വിദഗ്ധരുടെ ക്ഷാമം പരിഹരിക്കാൻ ആഗോള സഹകരണം ആവശ്യമാണെന്നും മെഡിക്കൽ പരിശീലനത്തിന് രാജ്യങ്ങൾ ദീർഘകാല പദ്ധതി ആസൂത്രണം ചെയ്യണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.