ലെബനാൻ മറ്റൊരു ഗസ്സയാവുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എൻ
text_fieldsവാഷിങ്ടൺ: ലെബനാൻ മറ്റൊരു ഗസ്സയാവുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഇസ്രായേലും ലെബനാനിലെ ഹിസ്ബുല്ല പോരാളികളും തമ്മിലുള്ള സംഘർഷങ്ങൾക്കിടെയാണ് യു.എൻ സെക്രട്ടറി ജനറലിന്റെ പ്രതികരണം. ഇരുവിഭാഗങ്ങളും തമ്മിൽ അതിർത്തിയിൽ ഉൾപ്പടെ സംഘർഷസാധ്യത നിലനിൽക്കുകയാണ്.
പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ യു.എൻ സംഘം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇരുവിഭാഗവും തമ്മിൽ വാക്കുകളിലൂടെ പോരാടുന്നത് ലെബനാനിൽ അധിനിവേശ സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
പെട്ടെന്നുള്ള ഒരു നീക്കമോ തെറ്റായ കണക്കുകൂട്ടലോ അതിരുകൾക്ക് അപ്പുറത്തേക്ക് പോകുന്ന മഹാദുരന്തത്തിന് കാരണമായേക്കാം. ഭാവനക്കും അതീതമായിരിക്കും അത്. ഇത് ഒരിക്കലും അനുവദിക്കാനാവില്ല. ലെബനാൻ മറ്റൊരു ഗസ്സയാവുന്നത് ലോകത്തിന് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.എന്നിന്റെ സമാധാന ദൗത്യത്തിൽ ഉൾപ്പെട്ടവർ സ്ഥിതി ശാന്തമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. സംഘർഷസാധ്യത കുറക്കേണ്ടത് അനിവാര്യമാണെന്ന് ലോകം ഇരുവിഭാഗത്തോടും പറയണം. പ്രശ്നത്തിന് സൈനികമായ പരിഹാരമല്ല വേണ്ടതെന്നും ഗുട്ടറസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.