'കുട്ടികളെ കേൾക്കാൻ ലോകത്തെ പ്രോത്സാഹിപ്പിക്കുക'; നവംബർ 20 ലോക ശിശുദിനം
text_fieldsവർഷം തോറും നവംബർ 20ന് ലോക ശിശുദിനമായി ആചരിക്കുകയാണ്. വ്യക്തികളെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതിൽ ബാല്യത്തിന്‍റെ പ്രാധാന്യം അറിയിക്കുന്നതിനായി ഈ ദിവസം ഉപയോഗിക്കുന്നു. കുട്ടികളുടെ അവകാശങ്ങളെ മാനിക്കുകയും അവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുകയും അവർക്ക് വിദ്യാഭ്യാസം, സംരക്ഷണം, വളർച്ചാ അവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായും ലോക ശിശുദിനം ആചരിക്കുന്നു.
1959ൽ യു.എൻ പൊതുസഭ കുട്ടികളുടെ അവകാശ പ്രഖ്യാപനം അംഗീകരിച്ച നവംബർ 20 പ്രധാനപ്പെട്ട തീയതിയാണ്. 1989 ൽ യു.എൻ പൊതുസഭ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷൻ അംഗീകരിച്ച തീയതി കൂടിയാണിത്. 1990 മുതൽ, കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച പ്രഖ്യാപനവും കൺവെൻഷനും യു.എൻ പൊതുസഭ അംഗീകരിച്ച തീയതിയുടെ വാർഷികം കൂടിയാണ് ലോക ശിശുദിനം.
എല്ലാ കുട്ടികൾക്കും എല്ലാ അവകാശങ്ങളും എന്നതാണ് ഇത്തവണത്തെ ലോക ശിശുദിനത്തിന്‍റെ ആപ്തവാക്യം. കുട്ടികളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഭാവിയിലേക്കുള്ള ദർശനങ്ങളും സജീവമായി കേൾക്കാൻ ലോകത്തെ പ്രോത്സാഹിപ്പിക്കുന്നതായി യുനിസെഫിന്‍റെ പ്രസ്താവനയിൽ പറയുന്നു. കുട്ടികളുടെ പങ്കാളിത്തത്തിനുള്ള അവകാശം പ്രോത്സാഹിപ്പിക്കുന്നു. അവർ ജീവിക്കാൻ ആഗ്രഹിക്കുന്ന ലോകത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം. അവരുടെ ദർശനങ്ങൾ ശ്രദ്ധിക്കുകയും പിന്തുണക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും യുനിസെഫ് കൂട്ടിച്ചേർത്തു. എല്ലാ കുട്ടികളെയും ശാക്തീകരിക്കുക: സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുക എന്നതാണ് ഇത്തവണത്തെ പ്രമേയം.
കുട്ടികളുടെ അവകാശങ്ങളെ പിന്തുണക്കാനും ആഘോഷിക്കാനും ലോക ശിശുദിനം എല്ലാവർക്കും അവസരം നൽകുന്നുവെന്ന് യു.എൻ ഊന്നിപ്പറയുന്നു. കുട്ടികൾക്കായി ഒരു മികച്ച ലോകം സൃഷ്ടിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളെ ഈ ദിനാചരണം പ്രോത്സാഹിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.