കോവിഡ് ബാധിതരുടെ എണ്ണം 1.80 കോടിയിലേക്ക്
text_fieldsജനീവ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.80 കോടിയിലേക്ക്. മരണ നിരക്കും ഉയരുകയാണ്. ലാറ്റിനമേരിക്കയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. ബ്രസീലിൽ 92,568 പേരും മെക്സികോയിൽ 46,688 പേരും പെറുവിൽ 19,217 പേരും ചിലിയിൽ 9457 പേരും കൊളംബിയയിൽ 10,106 പേരും അർജൻറീനയിൽ 3543 പേരും ബൊളീവിയയിൽ 3000 പേരുമാണ് മരിച്ചത്.
ദക്ഷിണാഫ്രിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ചു ലക്ഷം പിന്നിട്ടു. ഫിലിപ്പീൻസിൽ കോവിഡ് ബാധിതർ ഒരു ലക്ഷമായി. ഇതോടെ ലക്ഷത്തിനു മേൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങൾ 25 ആയി ഉയർന്നു.
കോവിഡിെൻറ രൂക്ഷത കുറഞ്ഞതായി കരുതിയിരുന്ന ദക്ഷിണ കൊറിയ, ജപ്പാൻ, ആസ്ട്രേലിയ, ബ്രിട്ടൻ, ജർമനി എന്നിവിടങ്ങളിലെല്ലാം വീണ്ടും വ്യാപകമാകുകയാണ്. ആസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹോേങ്കാങ്ങിൽ പരിശോധന വ്യാപകമാക്കുന്നതിനുള്ള ആദ്യ ചൈനീസ് സംഘമെത്തി. റഷ്യയിൽ കോവിഡ് വാക്സിൻ ഒക്ടോബറോടെ ജനങ്ങൾക്ക് നൽകിത്തുടങ്ങും. ഒക്ടോബറിൽ വിപുലമായ രീതിയിൽ വാക്സിനേഷൻ നടത്തുമെന്ന് ആരോഗ്യ മന്ത്രി മിഖായേൽ മുരഷ്കോ വ്യക്തമാക്കി.
അമേരിക്കയിൽ മൂന്നാഴ്ചക്കുള്ളിൽ 20,000 പേർ കൂടി കോവിഡ് ബാധിച്ച് മരിക്കുമെന്നുള്ള പഠനത്തിൽ വ്യക്തമാകുന്നു. യു.എസ് സെേൻറർസ് ഫോർ ഡിസീസ് കൺേട്രാൾ ആൻഡ് പ്രിവൻഷൻ ആണ് 21 ദിവസത്തിനുള്ളിൽ 20,000 പേർ കൂടി മരിക്കുമെന്ന് ചൂണ്ടിക്കാട്ടിയത്. ആഗസ്റ്റ് 22ഒാടെ അമേരിക്കയിലെ മരണസംഖ്യ 1.73 ലക്ഷമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
ജർമനിയിൽ രോഗം വീണ്ടും വ്യാപിക്കുന്നതിനിടെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് വലതുപക്ഷ പ്രവർത്തകരായ 17000ത്തിൽ പരം പേർ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രേക്ഷാഭം നടത്തി. കോവിഡ് നേരിടുന്നതിൽ പരാജയപ്പെടുകയും അഴിമതി നടത്തുകയും ചെയ്ത പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിെൻറ രാജി ആവശ്യപ്പെട്ട് ഇസ്രായേലിൽ ആയിരങ്ങൾ പ്രക്ഷോഭം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.