Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോക പ്രശസ്ത...

ലോക പ്രശസ്ത മാർക്‌സിസ്റ്റ്‌ സൈദ്ധാന്തികൻ ഫ്രെഡറിക്‌ ജെയിംസൺ അന്തരിച്ചു

text_fields
bookmark_border
ലോക പ്രശസ്ത മാർക്‌സിസ്റ്റ്‌ സൈദ്ധാന്തികൻ ഫ്രെഡറിക്‌ ജെയിംസൺ അന്തരിച്ചു
cancel

ന്യൂയോര്‍ക്ക്: ലോക പ്രശസ്ത അമേരിക്കന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകനും സാഹിത്യ നിരൂപകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. സാംസ്കാരിക വിമർശന മേഖലയിൽ നിരവധി ഗ്രന്ഥങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും കർത്താവാണ്.

അടുത്ത കാലം വരെ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഡ്യൂക്ക് സര്‍വകലാശാലയില്‍ നീണ്ടകാലം പ്രൊഫസറായിരുന്നു.

ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ് എന്ന പുസ്തകത്തിലൂടെ മാര്‍ക്‌സിസ്റ്റ് രീതിശാസ്ത്രത്തെ വ്യത്യസ്തമായി വ്യാഖ്യനിച്ചു. മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ നവ കാല യാഥാർഥ്യങ്ങളുമായി ബന്ധപ്പെടുത്തി വിലയിരുത്തിയ സൈദ്ധാന്തികരില്‍ ശ്രദ്ധേയനാണ് ഫ്രെഡറിക്‌ ജെയിംസൺ. ‘മാര്‍ക്‌സിസം ആന്‍ഡ് ഫോം’, ‘പോസ്റ്റ് മോഡേണിസം ഓര്‍ ദ കള്‍ച്ചറല്‍ ലോജിക് ഓഫ് ലേറ്റ് ക്യാപിറ്റലിസം’, ‘ദ മോഡേണിസ്റ്റ് പേപ്പേഴ്‌സ്’ എന്നിവ ലോകമെമ്പാടുമുള്ള മാർക്സിസ്റ്റ് ചിന്തകർക്ക് വഴികാട്ടിയായിരുന്നു. പോസ്റ്റ് മോഡേണിസത്തിന്റെയും പോസ്റ്റ് കാപിറ്റലിസത്തിന്റെയും തിയറിസ്റ്റ് എന്ന നിലയില്‍ സമകാലിക ദാര്‍ശനിക രംഗത്ത് നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു അദ്ദേഹം.

സാര്‍ത്രെ: ദി ഒറിജിന്‍സ് ഓഫ് എ സ്‌റ്റൈല്‍, മാര്‍ക്‌സിസം ആന്‍ഡ് ഫോം, ദി പ്രിസണ്‍ ഹൗസ് ലാങ്വേജ്, ദ പെര്‍സിസ്റ്റന്‍സ് ഓഫ് ദ ഡയലക്ടിക്, സിഗ്നേച്ചര്‍ ഓഫ് ദ വിസിബിള്‍ തുടങ്ങിയവയാണ് മറ്റു പ്രശസ്ത കൃതികള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Frederic Jameson
News Summary - World famous Marxist thinker Frederic Jameson passed away
Next Story