ലോകരാജ്യങ്ങൾ ഉത്തരവാദിത്തം നിറവേറ്റണം -ഇറാൻ
text_fieldsതെഹ്റാൻ: ഫലസ്തീൻ ജനതക്കുനേരെ ഇസ്രായേൽ നടത്തുന്ന ഹീനമായ അക്രമങ്ങൾക്കുനേരെ ചില രാജ്യങ്ങൾ മൗനംപാലിക്കുന്നതിനെ ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി അപലപിച്ചു. ലോകരാജ്യങ്ങൾ അവരുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭായോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിൽനിന്ന് ഫലസ്തീനികൾ പലായനംചെയ്യണമെന്ന ഇസ്രായേലിന്റെ തീട്ടൂരം അന്താരാഷ്ട്ര നിയമങ്ങൾക്കും മാനുഷിക തത്ത്വങ്ങൾക്കും എതിരാണ്.
ജനവാസകേന്ദ്രങ്ങളിലെ വ്യോമാക്രമണം അവസാനിപ്പിക്കണം. ജനങ്ങൾക്ക് അവശ്യവസ്തുക്കൾ എത്തിക്കണം. ഇത് വൈകിയാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. ഫലസ്തീനികൾക്കുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ നിഷ്ഠുരമായ അതിക്രമങ്ങൾ തുടർന്നാൽ മേഖലയിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാവുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി അഭിപ്രായപ്പെട്ടു.
സയണിസ്റ്റ് അക്രമങ്ങൾക്കുനേരെ പ്രതിരോധ ഗ്രൂപ്പുകൾ കണ്ണടക്കില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇസ്രായേലിനെതിരായ യുദ്ധത്തിൽ ഇറാൻ ഭാഗബാക്കാവുമെന്ന വാദങ്ങൾക്ക് ഞങ്ങൾ വലിയ പ്രാധാന്യം നൽകുന്നില്ല. ഇത്തരം വാദങ്ങൾ സയണിസ്റ്റ് ഭരണകൂടത്തിന് യു.എസ് നൽകുന്ന നിരുപാധിക പിന്തുണയിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.