അരാജകത്വം അവസാനിച്ചു; താലിബാൻ സർക്കാറിന് രാജ്യത്തെ നയിക്കാനാവുമെന്ന് ചൈന
text_fieldsബെയ്ജിങ്: അഫ്ഗാനിസ്താനിൽ താലിബാന്‍റെ ഇടക്കാല സർക്കാറിനെ സ്വാഗതം ചെയ്ത് ചൈന. പുതിയ സർക്കാർ രാജ്യത്ത് സുസ്ഥിരത കൊണ്ടുവരുമെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് വാങ് വെൻബിൻ പ്രതികരിച്ചു. 'വിദേശ സൈനിക ശക്തികളെ തുരത്തിയതിനു ശേഷം മൂന്ന് ആഴ്ചയോളം നീണ്ടു നിന്ന അരാജകത്വം അവസാനിച്ചു. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ രാജ്യത്ത് ക്രമസമാധാനം കൈവരും. രാജ്യപുനർനിർമാണത്തിന്‍റെ തുടക്കമായിരിക്കുന്നു- വാങ് വെൻബിൻ പറഞ്ഞു.
നിരവധി രാജ്യങ്ങൾ അഫ്ഗാൻ സംഭവങ്ങൾ നിരീക്ഷിച്ച് നയം പിന്നീട് അടിയിക്കുമെന്ന നിലപാട് സ്വീകരിച്ചപ്പോൾ, താലിബാൻ അധികാരത്തിലേറുന്നതിനു മുമ്പുതന്നെ താലിബാൻ വൃത്തങ്ങളുമായി സൗഹൃദ നയങ്ങളുണ്ടാവുമെന്ന് ചൈന നേരത്തെ തന്നെ വ്യക്മാക്കിയിരുന്നു. അതേസമയം, യൂറോപ്യൻ യൂനിയനും അമേരിക്കയും സർക്കാറിനെ അംഗീകരിക്കില്ലെന്ന് അറിയിച്ചു. ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാൻ താലിബൻ ഭരണകൂടുത്തിന് കഴിയില്ലെന്ന് അവർ പറഞ്ഞു. താലിബാൻ സർക്കാറിന്‍റെ സ്വഭാവം അറിയാൻ ഇനിയും കാത്തിരിക്കണമെന്നും അവരുടെ ചെയ്തികൾ നിരീക്ഷിച്ചതിനു ശേഷമേ പറയാനാവൂവെന്ന നിലപാടാണ് ഖത്തറും തുർക്കിയും സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മുല്ല മുഹമ്മദ് ഹസൻ അഖുന്ദിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത് താലിബാൻ ഇടക്കാല സർക്കാറിനെ പ്രഖ്യാപിച്ചത്. മുല്ല അബ്ദുൽഗനി ബറാദർ ഉപപ്രധാനമന്ത്രിയും മൗലവി അബ്ദുസ്സലാം ഹനഫി രണ്ടാം ഉപപ്രധാനമന്ത്രിയായും മുല്ല സിറാജുദ്ദീൻ ഹഖാനിയെ ആഭ്യന്തര മന്ത്രിയായും നിയമിച്ചതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.