864 സൈനികരുമായി മുങ്ങിയ രണ്ടാം ലോകമഹായുദ്ധ കപ്പൽ 84 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി
text_fieldsരണ്ടാം ലോക മഹായുദ്ധകാലത്ത് 1942 ജൂലൈ ഒന്നിന് യു.എസ് സൈന്യം മുക്കിയ ജാപ്പനീസ് യാത്രാ കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി. യുദ്ധത്തടവുകാരായ 864 ഓസ്‌ട്രേലിയൻ സൈനികരുമായി യാത്ര ചെയ്യുകയായിരുന്ന മോണ്ടെവീഡിയോ മാറുവിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കപ്പൽ ഫിലിപ്പീൻസ് തീരത്തായിരുന്നു മുങ്ങിയത്. കപ്പലില്‍ ഓസ്ട്രേലിയന്‍ യുദ്ധതടവുകാരാണെന്ന് അറിയാതെ യു. എസ് സൈന്യം കപ്പല്‍ മുക്കുകയായിരുന്നു.
കപ്പൽ ഫിലിപ്പൈൻസിലെ പ്രധാന ദ്വീപായ ലുസോണിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് കണ്ടെത്തിയതെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് അറിയിച്ചു. കടലില്‍ നാല് കിലോമീറ്റര്‍ താഴ്ചയിലായാണ് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദക്ഷിണ ചൈനാ കടലിൽ കപ്പലിന്‍റെ അവശിഷ്ടങ്ങൾക്കായി ഏപ്രിൽ ആറിന് തിരച്ചിൽ ആരംഭിച്ചിരുന്നു.
പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് ചൈനയിലെ ഹൈനാനിലേക്ക് കപ്പൽ യാത്ര ചെയ്യുന്നതിനിടെയാണ് യു. എസ് അന്തർവാഹിനി ഉപയോഗിച്ച് തകർത്തത്.
സന്നദ്ധ പ്രവർത്തനം നടത്തുന്ന മറൈൻ ആർക്കിയോളജിയും ആഴക്കടൽ സർവേ വിദഗ്ധരുമാണ് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്താാനുള്ള തിരച്ചിലിന് നേതൃത്വം നൽകിയത്. 13,123 അടിയിലധികം താഴ്ചയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഓസ്‌ട്രേലിയയുടെ പ്രതിരോധ വകുപ്പ് ഇതിനായി സഹായം നൽകി.
യുദ്ധത്തടവുകാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരും ഉൾപ്പെടെ 1000-ലധികം പേർക്ക് ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടിടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.