കൊറോണയെ ലാപ്ഷീസ് കീഴ്പെടുത്തി; 104ാം ജന്മദിനം ആേഘാഷിക്കാൻ
text_fieldsന്യൂയോർക്ക്: മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമൊക്കെ സാമൂഹിക അകലം പാലിച്ച് പുറത്തുനിന്ന് ആശംസകൾ നേർന്നു. വീൽചെയറിൽ മാസ്കണിഞ്ഞ മുഖവുമായി വില്യം ബിൽ ലാപ്ഷീസ് എല്ലാവരെയും സന്തോഷേത്താടെ കൈവീശിക്കാണിച്ചു. പിറന്നാൾ കേക്കും ബാനറുകളും ബലൂണുമൊക്കെയായി കുടുംബാംഗങ്ങൾ അനുവദനീയമായ രീതിയിൽ ആഘോഷം കൊഴുപ്പിച്ചു. അമേരിക്കയിൽ ലിബനോനിലെ വെറ്ററൻസ് ഹോമിൽ 104ാം ജന്മദിനമാഘോഷിക്കുേമ്പാൾ സംഭവബഹുലമായ ജീവിതത്തിൽ മറ്റൊരു അതിജീവനത്തിെൻറ കഥ കൂടി എഴുതിച്ചേർക്കുകയാണ് ഈ വയോധികൻ.
കോവിഡ്-19 ബാധയിൽനിന്ന് വിജയകരമായി രോഗമുക്തി കൈവരിച്ച ലാപ്ഷീസിെൻറ പുഞ്ചിരി കൊേറാണക്കെതിരായ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ഊർജം പകരുകയാണ്. മാർച്ച് അഞ്ചിന് ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ അദ്ദേഹത്തിന് മാർച്ച് പത്തിനാണ് പരിശോധനയിൽ കോവിഡ് ബാധയാണെന്ന് സ്ഥിരീകരിച്ചത്.
അക്ഷരാർഥത്തിൽ ഒരു പോരാളിയാണ് ലാപ്ഷീസ്. രണ്ടാം ലോക യുദ്ധത്തിൽ ൈസനികനായിരുന്ന ഇദ്ദേഹം, കുഞ്ഞായിരിക്കേ, 1918ലെ സ്പാനിഷ് ഫ്ലൂവിനെയും അതിജീവിച്ചിട്ടുണ്ട്. രണ്ടു പേരക്കുട്ടികളും അവരുടെ ആറു മക്കളും അവരുടെ അഞ്ചു മക്കളുമൊക്കെയായി ജന്മദിനാഘോഷം കേമമായിരുന്നു. എന്നാൽ, അകലം കൃത്യമായി പാലിച്ചായിരുന്നു അവയെന്നുമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.