Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
1,200 മെഗാവാട്ട്​ ശേഷി; ലോകത്തെ ഏറ്റവും വലിയ ബാറ്ററി നിർമാണത്തിന്​ ആസ്​ട്രേലിയ
cancel
Homechevron_rightNewschevron_rightWorldchevron_right1,200 മെഗാവാട്ട്​...

1,200 മെഗാവാട്ട്​ ശേഷി; ലോകത്തെ ഏറ്റവും വലിയ ബാറ്ററി നിർമാണത്തിന്​ ആസ്​ട്രേലിയ

text_fields
bookmark_border


സിഡ്​നി: മനുഷ്യനിന്നോളം കേൾക്കുകയോ കാണുകയോ ചെയ്​തവയെക്കാൾ അനേകയിരട്ടി ശേഷിയുള്ള ​വമ്പൻ ബാറ്ററി നിർമാണത്തിന്​ ആസ്​ട്രേലിയ. നിസ്സംശയം ലോകത്തെ ഏറ്റവും വലിയതെന്നു വിളിക്കാവുന്ന ബാറ്ററി ഒരുങ്ങുക ന്യൂസൗത്ത്​ വെയിൽസിലെ ഹണ്ടർ താഴ്​വരയിലാണ്​. ദേശീയ ​ൈവദ്യുതി ഗ്രിഡി​നായുള്ള ഉൗർജ സംരക്ഷണ പദ്ധതിയെന്നോണമാണ്​ ശതകോടികൾ ചെലവു വരുന്ന ഭീമൻ ബാറ്ററി നിർമിക്കുക. 240 കോടി ഡോളറാകും നിർമാണ ചെലവ്​.

നിലവിൽ ദക്ഷിണ ആസ്​ട്രേലിയയിലെ ഹോൺസ്​ഡേലിലാണ്​ ലോകത്തെ ഏറ്റവും വലിിയ ബാറ്ററിയുള്ളത്​. 2017ൽ പ്രവർത്തനമാരംഭിച്ച അതിനെക്കാൾ എട്ടിരട്ടിയാകും പുതിയതി​െൻറ ശേഷി. സമാനമായി, ആസ്​ട്രേലിയയിലെ മറ്റിടങ്ങളിലും വമ്പൻ ബാറ്ററികൾ നിർമിക്കാൻ സർക്കാർ പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്​. എല്ലാം കൂടി 2,000 മെഗാവാട്ടാകും ശേഷി. രാജ്യത്ത്​ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനാണ്​ പുതിയ ബാറ്ററികൾ സ്​ഥാപിക്കുന്നത്​.

കൽക്കരി, പ്രകൃതി വാതക പ്ലാൻറുകൾ അടച്ചുപൂട്ടി പകരം പുനരുൽപാദക ഊർജത്തിന്​ പ്രാമുഖ്യം നൽകി കഴിഞ്ഞ വർഷമാണ്​ ആസ്​ട്രേലിയ ഭീമൻ സോളാർ ബാറ്ററികൾക്ക്​ രൂപം നൽകിയത്​. ഈ പ്ലാൻറുകൾ നിശ്​ചലമാകുന്ന ഒഴിവിൽ പുതിയ ബാറ്ററികൾ കരുത്തുപകരുമെന്നാണ്​ ആസ്​ട്രേലിയൻ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AustraliaWorld's biggest battery1200MW capacity
News Summary - World's biggest battery with 1,200MW capacity set to be built in NSW Hunter Valley
Next Story