ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ചെറിക്ക് 33ഗ്രാം തൂക്കം; വിളഞ്ഞത് ഇറ്റലിയിൽ
text_fieldsലോകത്തിലെ ഏറ്റവും ഭാരം കൂടിയ ചെറി വിളവെടുത്ത് ഇറ്റാലിയൻ കർഷകർ. 33ഗ്രാമാണ് ഇൗ വമ്പൻ ചെറിയുടെ തൂക്കം.
ഇറ്റാലിയൻ കർഷകരായ ആൽബർേട്ടായും ഗിയുസിപ്പി റോസോയുമാണ് കാർമൻ ചെറി വിളവെടുത്തത്. പീഡ്മോണ്ടിലെ പെസിറ്റോ ടോറിനീസാണ് ഇവരുടെ സ്ഥലം. ചെറികൃഷിക്ക് പേരുകേട്ട സ്ഥലമാണിവിടം. നൂറ്റാണ്ടുകളായി ചെറി കൃഷി ചെയ്തു ജീവിക്കുന്നവരാണ് റോസോ കുടുംബം.
'കുറച്ചുവർഷങ്ങളായി ഞങ്ങളുടെ കാർമൻ ചെടികളിൽ വലിയ ഫലങ്ങളുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടു. അവ ഗിന്നസ് റെക്കോർഡ് മറികടക്കുമെന്ന് ഞങ്ങൾ കരുതി. തുടർന്ന് ഇത്തവണ ഞങ്ങൾ പരിശോധനക്കായി വിദഗ്ധരുടെ ഒരു പാനലിനെ സമീപിക്കുകയും ചെയ്തു' -ആൽബർേട്ടാ റോസോ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ചെറിയുടെ തൂക്കം 33.05 ഗ്രാം വരും. മറ്റൊരു ഇറ്റാലിയൻ കർഷകെൻറ റെക്കോഡാണ് റോസോ കുടുംബം തിരുത്തിയത്. 26.45 ഗ്രാമായിരുന്നു അതിെൻറ ഭാരം.
ഇറ്റാലിയൻ ചെറിയുടെ കഷ്ടകാലമായിരുന്നു ഇൗ വർഷം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നാലിൽ ഒന്നും നശിച്ചുപോയിരുന്നു. മോശം വർഷത്തിനിടയിലും യൂറോപ്യൻ യൂനിയനിലെ പ്രധാന ചെറി ഉൽപ്പാദകരാണ് ഇറ്റലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.