Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2024 10:35 AM IST Updated On
date_range 28 May 2024 10:35 AM ISTആകാശയാത്രയുടെ 67 വർഷം; ആ കഥ പറയാൻ ഇനി എയർഹോസ്റ്റസ് ബെറ്റി നാഷില്ല
text_fieldsbookmark_border
ബോസ്റ്റൺ: 67 വർഷം നീണ്ട ആകാശ ജീവിതത്തെ കുറിച്ച് പറയാൻ എയർ ഹോസ്റ്റസ് ബെറ്റി നഷിനിയില്ല. ലോകത്ത് ഏറ്റവും കൂടുതൽ കാലം എയർഹോസ്റ്റസായിരുന്ന ബെറ്റി നാഷ് (88) അന്തരിച്ചു. യു.എസിലെ വിവിധ വിമാന കമ്പനികളിലായാണിവർ സേവനം അനുഷ്ടിച്ചത്.
1957-ൽ ഈസ്റ്റേൺ എയർലൈൻസിലെ എയർഹോസ്റ്റസായാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ കമ്പനിയിപ്പോൾ നിലവിലില്ല. ദീർഘകാലം എയർഹോസ്റ്റസായതിനുള്ള ഗിന്നസ് റെക്കോർഡ് 2022-ൽ ബെറ്റി നാഷിനെ തേടിയെത്തി.
2016-മുതൽ അമേരിക്കൻ എയർലൈൻസിൽ വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ബോസ്റ്റണിലേക്കുള്ള പ്രതിദിന റൂട്ടിൽ ജോലി ചെയ്തുവരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story