ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹ പെയിന്റിങ് കണ്ടെത്തി
text_fieldsജക്കാർത്ത: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹ പെയിന്റിങ് കണ്ടെത്തി. ഇൻഡോനേഷ്യയിലെ സുലവേസി ദ്വീപിലെ ലിയാംഗ് ടെഡോങ്ഗെ താഴ്വരയിലുള്ള ഗുഹയിലെ ചുമരിലാണ് കാട്ടു പന്നിയുടെ പെയിന്റിംഗ് കണ്ടെത്തിയത്.
ഇൻഡോനേഷ്യൻ ആർക്കിയോളജി അധികൃതർക്കൊപ്പം ആസട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്നവരാണ് ഗുഹ കണ്ടെത്തിയത്. വേനൽക്കാലത്ത് മാത്രമാണ് ഗുഹയിൽ പ്രവേശിക്കാനാകുക. മൺസൂൺ സീസണിൽ ഗുഹ വെളളത്താൽ മൂടപ്പെട്ടുകിടക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.
ഏകദേശം 45,500 വർഷങ്ങൾക്ക് മുമ്പ് വരച്ചതായി കരുതപ്പെടുന്ന ചിത്രമാണിത്. മേഖലയിലെ മനുഷ്യവാസത്തിന്റെ ആദ്യകാല തെളിവുകൾ പുതിയ കണ്ടെത്തലിലൂടെ വ്യക്തമാകുന്നതായും പുരാവസ്തു ഗവേഷകർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.