ലോകത്ത് ആറിലൊന്ന് കുട്ടികൾ കഴിയുന്നത് പരമദാരിദ്ര്യത്തിൽ
text_fieldsയുനൈറ്റഡ് നേഷൻസ്: ലോകത്ത് ആറിലൊന്ന് കുട്ടികൾ കഴിയുന്നത് പരമ ദാരിദ്ര്യത്തിൽ. അതായത്, 356 ദശലക്ഷം കുട്ടികൾ. കോവിഡിന് മുമ്പുള്ള കണക്കാണിത്. പുതിയ സാഹചര്യത്തിൽ സ്ഥിതി വീണ്ടും ഗുരുതരമായിരിക്കുമെന്ന് ഉറപ്പ്. ലോകബാങ്ക് ഗ്രൂപ്പും 'യൂനിസെഫും' ആണ് ഈ വിശകലം നടത്തിയത്.
സബ്-സഹാറൻ ആഫ്രിക്കയിലാണ് ഏറ്റവും മോശം അവസ്ഥ. അവിടെ ആളൊന്നിന് പ്രതിദിനം 150രൂപക്ക് താഴെ വരുമാനമുള്ള വീടുകളിലാണ് കുട്ടികൾ കഴിയുന്നത്. 2013നും 2017നും ഇടയിൽ ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ നേട്ടത്തിൽനിന്ന് പിന്നോട്ടുപോകാനുള്ള സാധ്യത ഇപ്പോൾ ഏറെയാണെന്നും വിശകലനം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.