തായ്വാൻ ഏകീകരണം യാഥാർഥ്യമാക്കും –ഷി ജിൻപിങ്
text_fieldsബെയ്ജിങ്: തായ്വാൻ ഏകീകരണം സാക്ഷാത്കരിക്കുമെന്നു ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. തായ്വാൻ-ചൈന സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഷിയുടെ പ്രഖ്യാപനം. തായ്വാെന സൈനിക നടപടിയിലൂടെ ചൈനയോട് കൂട്ടിച്ചേർക്കില്ല.
സമാധാനപരമായിരിക്കും നടപടിയെന്നും ഷി വ്യക്തമാക്കി. ചൈനീസ് ജനതയുടെ മഹത്തായ പൈതൃകം വിഭജനം എതിർക്കുന്നതാണ്. തായ്വാെൻറ സ്വയംഭരണം രാഷ്ട്രത്തിെൻറ പുനരുജ്ജീവനത്തിന് വെല്ലുവിളിയാണെന്നും ചൈനയിൽ സിൻഹായ് രാജവംശത്തിന് അന്ത്യം കുറിച്ച വിപ്ലവത്തിെൻറ 110ാം വാർഷികത്തോടനുബന്ധിച്ച് ഷി ഗ്രേറ്റ്ഹാളിൽ നടന്ന പ്രസംഗത്തിനിടെ സൂചിപ്പിച്ചു.
അടുത്തിടെ, തായ്വാൻ വ്യോമമേഖലയിലൂടെ നിരവധി യുദ്ധവിമാനങ്ങൾ പറത്തി പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡൻറ് രംഗത്തുവന്നത്. എന്തുവിലകൊടുത്തും സ്വാതന്ത്ര്യം സംരക്ഷിക്കുെമന്നും സ്വന്തം രാജ്യത്തിെൻറ ഭാവി തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്നുമാണ് തായ്വാെൻറ നിലപാട്.
ചൈനയുമായുള്ള സംഘർഷം 40 വർഷത്തിനിടെ ഏറ്റവും രൂക്ഷമായിരിക്കയാണെന്ന് തായ്വാൻ പ്രതിരോധമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സ്വയം ഭരണ രാഷ്ട്രമായ തായ്വാനെ സ്വന്തം ഭാഗമായാണ് ചൈന കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.