ഷി ജിൻപിങ് ഇനി മാവോക്ക് തുല്യം; അനന്തകാലം അധികാരത്തിൽ തുടരാം; കമ്മ്യൂണിസ്റ്റ് പാർട്ടി ഗ്രീൻ സിഗ്നൽ നൽകി
text_fieldsബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ മാവോ സെ തൂങ്ങിനു ശേഷമുള്ള ഏറ്റവും പ്രബലനായ നേതാവായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചു. ഇതോടെ മൂന്നാം തവണയും ഷി ജിൻപിങ്ങിന് ചൈനീസ് പ്രസിഡന്റ് സ്ഥാനത്തിരിക്കാം. വരേണ്യ കുടുംബത്തിൽ 1953 ജൂൺ ഒന്നിനാണ് ഷി ജനിച്ചത്. മാവോയുടെ അനുയായി ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്.
1960കളുടെ തുടക്കത്തിൽ പിതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ഹെനാൻ പ്രവിശ്യയിലെ ഒരു ഫാക്ടറിയിൽ ജോലിക്കയച്ചു. സാംസ്കാരിക വിപ്ലവ കാലത്ത് ജയിലിലടക്കുകയു ചെയ്തു. അക്കാലത്ത് ഷിയുടെ സെക്കൻഡറി വിദ്യാഭ്യാസവും പെട്ടെന്ന് അവസാനിച്ചു.
വിശേഷാധികാരമുള്ള നഗര യുവാക്കളെ പുനരധിവസിപ്പിക്കാനുള്ള മാവോയുടെ പദ്ധതിയുടെ ഭാഗമായി ഭാവി നേതാവിനെ ഒരു ഗ്രാമത്തിലേക്ക് അയച്ചു. ഒരു ഗുഹാഭവനത്തിൽ താമസിച്ച് ഏഴ് വർഷം കർഷകനായി ജോലി ചെയ്തതിന് ശേഷം, പല റിപ്പോർട്ടുകളും പ്രകാരം ഷി ഗ്രാമത്തിലെ ദരിദ്രരോട് അടുപ്പം വളർത്തിയെടുത്തു. ഗ്രാമീണ ചൈനയിലെ പ്രവർത്തനം, ഷിയുടെ ഭാവി രാഷ്ട്രീയ വീക്ഷണത്തെ രൂപപ്പെടുത്തിയെന്ന് പല ചൈന നിരീക്ഷകരും വിശ്വസിക്കുന്നു.
ഗ്രാമീണ ജീവിതത്തിന് ശേഷം ഷി പത്ത് തവണ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ അപേക്ഷിച്ചു. അവസാന ശ്രമത്തിലാണ് പ്രവേശനം ലഭിച്ചത്. എഴുപതുകളുടെ അവസാനത്തിൽ, ഷി ബെയ്ജിങ്ങിലെ സിംഗ്വാ സർവകലാശാലയിൽ കെമിക്കൽ എൻജിനീയറിങ് പൂർത്തിയാക്കി. 1998-2002 കാലത്ത് മാർക്‌സിസ്റ്റ് സിദ്ധാന്തം പഠിക്കുകയും സിൻഹുവ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്തു.
സ്ഥാപക പിതാവ് മാവോ സേ തുങ്ങിനു ശേഷമുള്ള ഏറ്റവും ശക്തനായ ചൈനീസ് പരമോന്നത നേതാവാണ് ഷി. അധികാരത്തിൽ വന്നതിനുശേഷം ഷി വിപുലമായ അഴിമതി വിരുദ്ധ കാമ്പെയ്‌ൻ നടത്തി. ഇന്റർനെറ്റ് നിയന്ത്രണം കർശനമാക്കി. സൈനിക ചെലവുകൾ വർധിപ്പിച്ചു. കൂടുതൽ ഉറച്ച വിദേശനയം പിന്തുടരുന്നു.
അതേസമയം, ഷിക്ക് ചുറ്റുമുള്ള വ്യക്തിത്വ ആരാധന, സിൻജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങൾ, ഹോങ്കോങ്ങിലെ രാഷ്ട്രീയ പ്രതിഷേധങ്ങൾ അടിച്ചമർത്തൽ എന്നിവയ്ക്ക് സർക്കാർ വിമർശിക്കപ്പെട്ടു. ഷിയുടെ ആശയങ്ങളും സിദ്ധാന്തങ്ങളും ഷി തോട്ട്സ് എന്നറിയപ്പെട്ടു. 2018ൽ അത് ഭരണഘടനയുടെ ഭാഗമായി ഉൾപ്പെടുത്തി. 2018ൽ ഷിക്ക് ആജീവനാന്തം അധികാരത്തിൽ തുടരാനും വഴിയൊരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.