യു.എസും ചൈനയും തമ്മിൽ ചേർന്നു പോകാനുള്ള വഴികൾ കണ്ടെത്തണം - ഷി ജിൻപിങ്
text_fieldsബെയ്ജിങ്: ലോകത്തിന്‍റെ സമാധാനത്തിനും പുരോഗതിക്കും യു.എസും ചൈനയും ഒന്നിച്ചു പോകാനുള്ള വഴികൾ ഉടൻ കണ്ടെത്തണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. സ്വയം ഭരണ പ്രദേശമായ തായ്‌വാനു മേലുള്ള ചൈനയുടെ കടന്നുകയറ്റം, ഹോങ്കോങ്ങിലെ അടിച്ചമർത്തൽ, ഉയ്ഗൂർ മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ചൈനയും യു.എസും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ലോകം ഇന്ന് സമാധാനപരമോ ശാന്തമോ അല്ലെന്ന് യു.എസ്-ചൈന റിലേഷൻസ് നാഷണൽ കമ്മിറ്റിക്ക് അയച്ച അഭിനന്ദന കത്തിൽ ഷി എഴുതി.
പ്രധാന ശക്തികൾ എന്ന നിലയിൽ ലോകത്തിന്‍റെ സമാധാനത്തിനും വികസനത്തിനും ആഗോള സ്ഥിരത ഉറപ്പാക്കുന്നതിനും വർധിപ്പിക്കുന്നതിനും ചൈനയും യു.എസും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സഹായിക്കും. അത് ഇരു രാജ്യങ്ങൾക്കു മാത്രമല്ല, ലോകത്തിനു തന്നെ ഗുണം ചെയ്യും. പരസ്പര ബഹുമാനത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും മുന്നോട്ടു പോകുവാനുള്ള വഴികൾ കണ്ടെത്തി യു.എസുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്നും ഷി കൂട്ടിച്ചേർത്തു. ചൈനയാണ് തങ്ങളുടെ മുഖ്യ എതിരാളിയെന്ന് കഴിഞ്ഞ മാസം യു.എസ് ഭരണകൂടം അഭിപ്രായപ്പെട്ടിരുന്നു.
റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തിന് ചൈന നയതന്ത്ര പരിരക്ഷ നൽകുന്നതായും യു.എസ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.