ചൈനയിൽ ഇസ്‍ലാമിന് ചൈനീസ് ദിശാബോധമുണ്ടാവണം; മതങ്ങൾ സോഷ്യലിസവുമായി പൊരുത്തപ്പെടണം -ഷീ ജിൻപിങ്
text_fieldsബീജിങ്: ചൈനയിലെ ഇസ്‍ലാമിന് ചൈനീസ് ദിശാബോധമുണ്ടാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി പ്രസിഡന്റ് ഷീ ജിൻപിങ്. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സോഷ്യലിസ്റ്റ് സമൂഹവുമായി മതങ്ങൾ പൊരുത്തപ്പെടണമെന്നും ഷീ ജിൻപിങ് ആവശ്യപ്പെട്ടു.
ചൈനയിലെ ഷിൻജിയാങ് പ്രദേശത്തെ സന്ദർശനത്തിനിടെയാണ് ചൈനീസ് പ്രസിഡന്റിന്റെ പ്രതികരണം. ഉയിഗുർ മുസ്‍ലിംകളെ ചൈന വ്യാപക പീഡനത്തിന് ഇരയാക്കിയതിനെ തുടർന്ന് കുപ്രസിദ്ധിയാർജിച്ച സ്ഥലമാണ് ഷിൻജിയാങ്.
നാല് ദിവസത്തെ സന്ദർശനത്തിനായി ജൂലൈ 12നാണ് ഷീ ജിൻപിങ് ഷിൻജിയാങ്ങിലെത്തിയത്. ചൈനക്കായി ശക്തമായ സാമൂഹികബോധം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ വംശവിഭാഗങ്ങൾ തമ്മിൽ പരസ്പരം കൈമാറ്റം, ആശയവിനിമയം, കൂടിച്ചേരൽ എന്നിവ നടത്തേണ്ടതിനെ കുറിച്ചും ചൈനീസ് പ്രസിഡന്റ് പ്രസ്താവന നടത്തിയെന്ന് ഔദ്യോഗിക മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
മതകാര്യങ്ങളുടെ ഭരണശേഷി മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ആരോഗ്യകരമായ വികസനത്തെ കുറിച്ചും ചൈനീസ് പ്രസിഡന്റ് സംസാരിച്ചു. വിശ്വാസികളുടെ സാധാരണ മതപരമായ ആവശ്യങ്ങൾ ഉറപ്പാക്കുകയും അവർ പാർട്ടിക്കും സർക്കാറിനും ഐക്യപ്പെടുകയും വേണമെന്നും ഷീ ജിൻപിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.