വീണ്ടും ശീതയുദ്ധം? മുന്നറിയിപ്പുമായി ഷീ ജിങ്പിങ്
text_fieldsബീജിങ്: യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്‍റ് ഷീ ജിങ് പിങ്. ട്രംപ് പിന്തുടർന്ന നയങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ വീണ്ടുമൊരു ശീതയുദ്ധമുണ്ടാവുമെന്ന് ഷീ ജിങ്പിങ് പറഞ്ഞു. യു.എസ് വിപണി സംരക്ഷിക്കാൻ ട്രംപ് നടത്തിയ ഇടപെടലുകൾക്കാണ് ഷീയുടെ വിമർശനം.
ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് ഷീ ജിങ്പിങ്ങിന്റെ പരാമർശം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം. കോവിഡിനെ ആഗോളവൽക്കരണത്തെ സ്വന്തം നേട്ടങ്ങൾക്ക് മാത്രമായി ഉപയോഗിക്കാനുള്ള പ്രവണതയായി മാറ്റരുതെന്ന് ഷീ പറഞ്ഞു.
പുതിയ ശീതയുദ്ധം തുടങ്ങി ചിലർ മറ്റ് രാജ്യങ്ങൾക്ക് ഭീഷണിയാവുന്നത് അംഗീകരിക്കാനാവില്ല. ഉൽപന്നങ്ങളുടെ വിതരണശൃഖല തകർക്കരുതെന്നും അത് നിങ്ങളെ ഒറ്റപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളുവെന്നും അമേരിക്കയുടെ പേരെടുത്ത് പറയാതെ ഷീ ജിങ്പിങ് പറഞ്ഞു. ലോകത്തിന്‍റെ പ്രശനങ്ങൾ ഒരു രാജ്യത്തിന് മാത്രമായി പരിഹരിക്കാനാവില്ല. അതിന് എല്ലാ രാജ്യങ്ങളുടെയും സഹകരണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.