ഷി ജിൻപിങിന്‍റെ സീറൊ കോവിഡ് നയം, സാമ്പത്തിക തകർച്ചയിൽ പ്രാദേശിക സർക്കാർ
text_fieldsബെയിജിങ്: കോവിഡിനെ ചെറുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് കൊണ്ടുവന്ന സീറൊ കോവിഡ് നയത്തിൽ സാമ്പത്തികമായി തകർന്ന് പ്രാദേശിക സർക്കാർ. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ പി.സി.ആർ ടെസ്റ്റ്, വാക്സിൻ വിതരണം, വൈറസ് നിയന്ത്രണ നടപടികൾ, താൽക്കാലിക ആശുപത്രി നിർമാണം, കോവിഡ് ചികിത്സ തുടങ്ങിയവക്കായി 110 ശതകോടി യു.എസ് ഡോളർ ചൈന ചിലവാക്കിയതായി നിക്കി ഏഷ്യ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. 2021ൽ ചിലവാക്കിയതിന്‍റെ 7.5ശതമാനവും 2019ലേക്കാൾ 22 ശതമാനവും കൂടുതലാണിത്.
സാമ്പത്തിക വളർച്ച നേടിയിട്ടില്ലാത്ത പ്രാദേശിക സർക്കാരുകളെ വർദ്ധിച്ച ചിലവ് രൂക്ഷമായി ബാധിച്ചിരുന്നു. ചികിത്സ ലഭ്യമാക്കുന്നതിന് പ്രാദേശിക സർക്കാരുകൾ ജനങ്ങളിൽ നിന്ന് പണമീടാക്കി തുടങ്ങിയത് പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി.
ചികിത്സ സൗകര്യങ്ങൾക്കായി പൊതു ഫണ്ടിൽ നിന്നും പണം പിടിച്ചിരുന്നു. ഏപ്രിൽ വരെയുള്ള സാമ്പത്തിക വരുമാനം 4.8 ശതമാനം ഇടിഞ്ഞതും തിരിച്ചടിയുണ്ടാക്കിയതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
നിലവിൽ കോവിഡ് കേസുകളില്ലാത്ത പ്രദേശങ്ങളിലും ടെസ്റ്റുകൾ നടത്തുന്നുണ്ട്. സീറൊ കോവിഡ് നയത്തിലൂടെ നടപ്പാക്കുന്ന കർക്കശമായ രീതികൾ ഷി ജിൻപിങിന്‍റെ പേര് ഉയർത്തുവാൻ ലക്ഷ്യം വെക്കുന്നതാണെന്ന വിമർശനം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.