ഇസ്രായേലിൽ സ്ഥിരതാമസമാക്കുമെന്ന് വിദ്വേഷപ്രചാരകൻ യതി നരസിംഹാനന്ദ: ‘1000 അനുയായികൾക്കൊപ്പം യുദ്ധത്തിൽ സൗജന്യസേവനം അനുഷ്ഠിക്കും’
text_fieldsന്യൂഡൽഹി: താനും തന്റെ 1000 അനുയായികളും ഇസ്രായേലിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിദ്വേഷപ്രസ്താവനകൾക്ക് കുപ്രസിദ്ധിയാർജിച്ച ദസ്നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ യതി നരസിംഹാനന്ദ സരസ്വതി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഇക്കാര്യം അഭ്യർത്ഥിക്കുന്ന വിഡിയോ നരസിംഹാനന്ദ വെള്ളിയാഴ്ച പുറത്തുവിട്ടു.
ഗസ്സയുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് വേണ്ടി സൗജന്യസേവനം അനുഷ്ഠിക്കുമെന്നും വിഡിയോയിൽ പറയുന്നു. തനിക്കും അനുയായികൾക്കും ഇസ്രായേലിൽ താമസമാക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഒക്‌ടോബർ 16ന് ന്യൂ ഡൽഹിയിലെ ഇസ്രായേൽ എംബസിയിൽ നിവേദനം സമർപ്പിക്കുമെന്നും യതി നരസിംഹാനന്ദ് വിഡിയോയിൽ വെളിപ്പെടുത്തി.
വിവാദ പ്രസംഗങ്ങൾ നടത്തി കുപ്രസിദ്ധനായ യതി, കഴിഞ്ഞ വർഷം ഹരിദ്വാറിൽ മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായിരുന്നു. 2021 ഡിസംബറിൽ മൂന്ന് ദിവസമായി നടന്ന ഹരിദ്വാർ ധർമ്മ സൻസദിലാണ് മതന്യൂനപക്ഷങ്ങൾക്കെതിരെ അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തിയത്. വിദ്വേഷ പ്രസംഗങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.