ഇസ്രായേലിന് നേരെ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതികൾ
text_fieldsതെൽ അവീവ്: ഇസ്രായേലിന് നേരെ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതികൾ. സെൻട്രൽ ഇസ്രായേലിന് നേരെയാണ് ആക്രമണം നടന്നത്. അൽ ജസീറയാണ് ആക്രമണമുണ്ടായ വിവരം റിപ്പോർട്ട് ചെയ്തത്.
തിങ്കളാഴ്ച ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ച് ഇസ്രായേലിന് നേരെ ആക്രമണം നടത്തിയെന്ന് ഹൂതികളുടെ വക്താവ് യാഹ്യ സാരി പറഞ്ഞു. ഗസ്സ മുനമ്പിൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേൽ നടപടിക്കെതിരെയാണ് ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യമനിൽ നിന്നുള്ള ഹൂതികളുടെ മിസൈൽ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചുവെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു. മിസൈൽ ആക്രമണം സംബന്ധിച്ചുവെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയെന്നും ഇസ്രായേൽ കൂട്ടിച്ചേർത്തു.
ഗസ്സയിൽ യു.എൻ നടത്തുന്ന സ്കൂളിന് നേരെ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. തെക്കൻ ഗസ്സയിലെ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. 20 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് മുമ്പ് ബെയ്ത് ഹാനൂൺ, ഡെയർ ഇൽ-ബലാഹ്, നുസ്റേത്ത് തുടങ്ങിയ അഭയാർഥി ക്യാമ്പുകൾക്ക് നേരെയും ഇസ്രായേൽ ആക്രമണമുണ്ടായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 60 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഇസ്രായേൽ ഫലസ്തീനിൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 45,000 കടന്നിട്ടുണ്ട്. ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 45,028 പേരാണ് ഇന്നുവരെ കൊല്ലപ്പെട്ടത്. 106,962 പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റത്. ഒക്ടോബർ ഏഴിന് ശേഷം നടന്ന ആക്രമണങ്ങളിലാണ് ഇത്രയും പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.