'വൃത്തികെട്ട ഹിന്ദു, വെറുപ്പുളവാക്കുന്ന നായ'; ന്യൂയോർക്കിൽ ഏറ്റുമുട്ടി ഇന്ത്യക്കാർ
text_fieldsഇന്ത്യൻ വംശജരായ യുവാക്കൾ വംശീയമുറവിളിയുമായി തെരുവിൽ ഏറ്റുമുട്ടുന്ന വീഡിയോ വൈറലായി. 'എൻ.ബി.സി' ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തേജീന്ദർ സിംഗ്, കൃഷ്ണൻ ജയരാമൻ എന്നിവരാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. കാലിഫോർണിയയിലാണ് സംഭവം. ആഗസ്റ്റ് 21ന് കാലിഫോർണിയയിലെ ഫ്രീമോണ്ടിലെ ഗ്രിമ്മർ ബൊളിവാർഡിലെ ടാക്കോ ബെല്ലിൽ വച്ച് 37കാരനായ തേജീന്ദർ സിംഗ് കൃഷ്ണൻ ജയരാമനെ വാക്കാൽ ആക്രമിച്ചതായി എൻ.ബി.സി ന്യൂസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. 'വൃത്തികെട്ട ഹിന്ദു, വെറുപ്പുളവാക്കുന്ന നായ' എന്നിങ്ങനെ തേജീന്ദർ കൃഷ്ണനെ വിളിച്ചു എന്നാണ് പരാതി. തന്നെ വംശീയമായി അധിക്ഷേപിച്ചതും ഒരു ഇന്ത്യക്കാരൻ ആണെന്ന് അറിഞ്ഞതിൽ അങ്ങേയറ്റം സങ്കടകരമാണെന്ന് കൃഷ്ണൻ ജയരാമൻ പറഞ്ഞു. അടുത്തിടെ ഇന്ത്യൻ യുവതികളെ വംശീയമായി അധിക്ഷേപിക്കുന്ന വിദേശ വനിതയുടെ വീഡിയോ വൈറലായിരുന്നു.
യൂനിയൻ സിറ്റിയിലെ തേജീന്ദർ സിങിനെതിരെ പൗരാവകാശ ലംഘനം, ആക്രമണം, നിന്ദ്യമായ ഭാഷയിൽ സമാധാനം തകർക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് തിങ്കളാഴ്ച കുറ്റം ചുമത്തിയതായി ഫ്രീമോണ്ട് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കുറ്റപത്ര രേഖകളിൽ തേജീന്ദർ സിംഗ് 'ഏഷ്യൻ/ഇന്ത്യൻ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
തേജീന്ദറിന്റെ അസഭ്യവർഷം കൃഷ്ണൻ തെന്റ ഫോണിൽ റെക്കോഡ് ചെയ്തിട്ടുണ്ട്. എട്ട് മിനിട്ടിലധികമുള്ള സംഭാഷണം വളരെ ഭീതി ഉണർത്തുന്നതാണ്. "നീ വെറുപ്പുളവാക്കുന്നു. നായ. നീ മോശമായി കാണപ്പെടുന്നു. ഇനി ഇത്തരത്തിൽ പരസ്യമായി വരരുത്. വൃത്തികെട്ട ഹിന്ദു. കൃഷ്ണൻ ജയരാമന് നേരെ രണ്ട് തവണ തുപ്പുന്നതായും വീഡിയോയിൽ കാണാം. സംഭവത്തിൽ താൻ ഭയന്നുപോയെന്നും കുറ്റവാളിയും ഇന്ത്യക്കാരനാണെന്ന് പിന്നീട് അറിഞ്ഞപ്പോൾ കൂടുതൽ അസ്വസ്ഥനായെന്നും കൃഷ്ണൻ ജയരാമൻ പറഞ്ഞു.
പൊലീസ് മേധാവി സീൻ വാഷിംഗ്ടൺ എഴുതി: 'ഞങ്ങൾ വിദ്വേഷ സംഭവങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ഗൗരവമായി കാണുന്നു. അവ നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന കാര്യമായ സ്വാധീനം മനസ്സിലാക്കുന്നു. ഈ സംഭവങ്ങൾ നിന്ദ്യമാണ്. എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളെയും അവരുടെ ലിംഗഭേദം, വംശം, ദേശീയത എന്നിവ പരിഗണിക്കാതെ സംരക്ഷിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. മതവും മറ്റ് വ്യത്യാസങ്ങളും. പരസ്പരം ബഹുമാനിക്കണമെന്നും അന്വേഷണത്തിൽ കുറ്റകൃത്യത്തിന്റെ തലത്തിലേക്ക് ഉയർന്നേക്കാവുന്ന ഇത്തരം സാഹചര്യങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും സമൂഹത്തോട് അഭ്യർത്ഥിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു വിദ്വേഷ കുറ്റകൃത്യമുണ്ടായാൽ, ലഭ്യമായതെല്ലാം ഞങ്ങൾ സമർപ്പിക്കും.
ഫോളോ അപ്പ് ചെയ്യാനും അന്വേഷിക്കാനുമുള്ള വിഭവങ്ങൾ, രാജ്യത്തെ ഏറ്റവും വൈവിധ്യമാർന്ന കമ്മ്യൂണിറ്റികളിലൊന്നാണ് ഫ്രീമോണ്ട്. വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള കമ്മ്യൂണിറ്റി അംഗങ്ങളുടെ സംഭാവനകൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്" -പ്രസ്താവനയിൽ പറയുന്നു. സംഭവം രാജ്യത്തുടനീളമുള്ള ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.