ഇലിനോയിസിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ രാജ കൃഷ്ണമൂർത്തിയെ അറിയാം
text_fieldsവാഷിങ്ടൺ: യു.എസ് ജനപ്രതിനിധി സഭയിൽ ഇലിനോയിസിൽ നിന്ന് രാജ കൃഷ്ണമൂർത്തി എട്ടാമത് കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കാൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 57.1ശതമാനം വോട്ടു നേടിയാണ് കൃഷ്ണമൂർത്തി റിപ്പബ്ലിക്കൻ എതിരാളി മാർക്ക് റൈസിനെ പരാജയപ്പെടുത്തിയത്.
മാർക്ക് റൈസ് 42.9 ശതമാനം വോട്ടാണ് കരസ്ഥമാക്കിയത്. 2016ലാണ് ആദ്യമായി കൃഷ്ണമൂർത്തി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തേ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഹൗസ് സെലക്ട് കമ്മിറ്റിയിൽ റാങ്കിംഗ് ഡെമോക്രാറ്റിക് അംഗമായി സേവനമനുഷ്ഠിച്ചിരുന്നു. ദേശീയ സുരക്ഷയിലും സാമ്പത്തിക നയത്തിലും വൈദഗ്ധ്യത്തിന് പേരുകേട്ടയാളാണ് കൃഷ്ണമൂർത്തി.
ഷികാഗോയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളും നിരവധി പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. ഹാവാർഡിൽനിന്ന് വിദ്യാഭ്യാസം കരസ്ഥമാക്കിയ അഭിഭാഷകനായ അദ്ദേഹം ഇലിനോയിസിൽ ഡെപ്യൂട്ടി സ്റ്റേറ്റ് ട്രഷററായും ബറാക് ഒബാമയുടെ ഭരണത്തിൽ പോളിസി ഡയറക്ടറായും വിവിധ റോളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.