'എല്ലാം ചൈനക്ക് വിറ്റിട്ടല്ലേ'; രാജപക്സെയോട് ശ്രീലങ്കയിലെ കച്ചവടക്കാർ
text_fieldsകൊളംബോ: ശ്രീലങ്കയിൽ രാജപക്‌സെ സർക്കാർ എല്ലാം ചൈനക്ക് വിൽക്കുകയാണെന്ന് ആരോപിച്ച് ശ്രീലങ്കയിലെ വ്യാപാരികൾ. രാജ്യത്തിന് ഒന്നുമില്ലെന്നും മറ്റ് രാജ്യങ്ങളിൽ നിന്ന് വായ്പയെടുത്താണ് എല്ലാം വാങ്ങിയതെന്നും അവർ ആരോപിച്ചു.
സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികൾക്കിടയിൽ ശ്രീലങ്കയിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും വില കുതിച്ചുയരുകയാണ്. പഴക്കച്ചവടക്കാരനായ ഫാറൂഖ് പറയുന്നു -"മൂന്നു മുതൽ നാല് മാസം മുമ്പുവരെ ആപ്പിൾ കിലോക്ക് 500 രൂപക്ക് വിറ്റിരുന്നു. ഇപ്പോൾ ഇത് കിലോക്ക് 1000 രൂപയായി. മുമ്പ് കിലോക്ക് 700 രൂപക്ക് വിറ്റിരുന്ന പേരക്ക ഇപ്പോൾ കിലോക്ക് 1500 രൂപക്ക് വിൽക്കുന്നു. ആളുകൾക്ക് പണമി.
ശ്രീലങ്കൻ സർക്കാർ എല്ലാം ചൈനക്ക് വിറ്റു. അതാണ് ഏറ്റവും വലിയ പ്രശ്നം. ചൈനക്ക് എല്ലാം വിറ്റതിനാൽ ശ്രീലങ്കയുടെ പക്കൽ പണമില്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് എല്ലാം വായ്പയായി വാങ്ങുകയാണ്".
ഓരോ ദിവസവും വില കൂടുന്നുണ്ടെന്നും കയ്യിൽ പണമില്ലെന്നും പറഞ്ഞ് അവർ അതൃപ്തിയും രോഷവും പ്രകടിപ്പിച്ചു. മറ്റൊരു ഭക്ഷ്യവിഭവ കച്ചവടക്കാരനായ രാജ പറയുന്നു -"ബിസിനസ്സൊന്നുമില്ല. ഗൊട്ടബയ ഒരു ഗുണവുമില്ല. അയാൾ പോകേണ്ടതുണ്ട്."
അതിനിടെ, പുതുതായി നിയമിതനായ ധനമന്ത്രി അലി സബ്രി ചൊവ്വാഴ്ച രാജിവച്ചു. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ദൗർലഭ്യം മൂലം ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ദ്വീപ് രാഷ്ട്രത്തിലെ ധാരാളം ആളുകളെ ഇത് ബാധിക്കുന്നു. കോവിഡ്-19 പകർച്ചവ്യാധിയുടെ തുടക്കം മുതൽ സമ്പദ്‌വ്യവസ്ഥ രാജ്യത്ത് തകർച്ചയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.