ഫലസ്തീൻ യുവാവ് ഇസ്രായേൽ ജയിലിൽ മരിച്ചു
text_fieldsജറുസലം: ഇസ്രായേൽ ജയിലിൽ തടവുകാരനായ ഫലസ്തീൻ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. റാമല്ലക്ക് സമീപം അബൂദിലെ നൂർ ജ ാബിർ ബർഗൂതി (23) ആണ് മരിച്ചത്. നാലുവർഷമായി തടവിൽ കഴിയുകയാണ്.
തെക്കൻ ഇസ്രായേലിലെ നകബ് ജയിലിലായിരുന്നു നൂർ ജ ാബിറിനെ തടങ്കലിലിട്ടിരുന്നത്. കുളിമുറിയിൽ അബോധാവസ്ഥയിൽ വീണുകിടക്കുകയായിരുന്നു എന്നാണ് ജയിലധികൃതർ പറയുന ്നത്. അധിനിവേശ വിരുദ്ധ പോരാട്ടത്തിന് എട്ടുവർഷമാണ് ഇദ്ദേഹത്തിന് ശിക്ഷ വിധിച്ചിരുന്നത്. 19 വയസ്സുമുതൽ തടവിൽ കഴിയുകയാണ്.
വൈദ്യസഹായം ആവശ്യപ്പെട്ട് അരമണിക്കൂറോളം തടവുകാർ ബഹളം വെച്ചശേഷമാണ് ബർഗൂത്തിയെ ജയിൽ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഫലസ്തീൻ തടവുകാരുടെ ക്ഷേമത്തിന് പ്രവൃത്തിക്കുന്ന ഫലസ്തീൻ പ്രിസൺ സൊസൈറ്റി ആരോപിച്ചു. അടിയന്തര സഹായം നൽകാതിരുന്ന ഇസ്രായേൽ ജയിൽ അധികൃതരാണ് മരണത്തിന് ഉത്തരവാദിയെന്നും ഇവർ പറഞ്ഞു. അകാരണമായി ഇസ്രായേൽ ജയിലിലടച്ച ഫലസ്തീനികൾക്ക് വേണ്ടി അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ ഇടപെടണമെന്ന് ഫലസ്തീൻ ക്രോണിക്കിൾ എഡിറ്റർ റാംസി ബറൂദ് ആവശ്യപ്പെട്ടു.
സ്ത്രീകളും കുട്ടികളുമടക്കം 10 ലക്ഷം ഫലസ്തീനികളെയാണ് വിവിധകാലങ്ങളിലായി ഇസ്രായേൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഫലസ്തീൻ സർക്കാറിെൻറ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5,700 പേരാണ് തടവിൽ കഴിയുന്നത്. ഇതിൽ 56 പേരുടെ തടവുജീവിതം തുടർച്ചയായ 20 വർഷം പിന്നിട്ടു
കോവിഡിെൻറ പശ്ചാത്തലത്തിൽ തടവുകാരുടെ ജീവൻ ഏറെ അപകടത്തിലാണെന്ന് ഫലസ്തീൻ സെൻറർ ഫോർ ഹ്യൂമൻ റൈറ്റ്സ് (പി.സി.എച്ച്.ആർ) ചൂണ്ടിക്കാണിച്ചിരുന്നു. മതിയായ ആരോഗ്യ പരിരക്ഷ തടവുകാർക്ക് അനുവദിക്കുന്നില്ല. മുഴുവൻ അന്താരാഷ്ട്ര, മാനുഷിക ഉടമ്പടികളും ലംഘിക്കുന്ന ഇസ്രായേൽ മനുഷ്യത്വരഹിതവും ക്രൂരവുമായ തടങ്കലാണ് നടപ്പാക്കുന്നതെന്നും ഇവർ പറയുന്നു. ആരോഗ്യ പ്രവർത്തകരുടെ സന്ദർശനം പോലും വിലക്കുന്നു. അന്താരാഷ്ട്ര സംഘടനകളുടെയും അന്വേഷണ സമിതികളുടെയും പ്രതിനിധികൾക്ക് തടവുകാരെ സന്ദർശിക്കാൻ അനുവാദമില്ല. മാനസികവും ശാരീരികവുമായ പീഡനം, ഏകാന്തതടവ് എന്നിവക്കുപുറമേ അന്യായമായ സൈനിക ഉത്തരവുകളും തീരുമാനങ്ങളും തടവുകാർക്കുമേൽ അടിച്ചേൽപിക്കുന്നതായും പി.സി.എച്ച്.ആർ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.