'നൂതന' അപേക്ഷയുമായി യുവാവ് കാർ പാർക്കിങ്ങിൽ; ജോലി കൊടുക്കാതെ എങ്ങനെയെന്ന് കമ്പനി
text_fieldsലണ്ടൻ: ഒരു ഉദ്യോഗാർഥിയെ തൊഴിൽദാതാവ് പരിഗണിക്കുന്നതിൽ അവർ സമർപ്പിക്കുന്ന ജോലി അപേക്ഷക്ക് വലിയ സ്ഥാനമുണ്ട്. സ്വപ്ന ജോലി സ്വന്തമാക്കാനായി ബയോഡാറ്റയിലും അപേക്ഷയിലും ഇ-മെയിൽ, കത്ത് എന്നിവയിൽ നിന്ന് വ്യത്യസ്തമായി നൂതന വിദ്യകൾ പ്രയോഗിക്കുന്ന വിദ്വാൻമാരുണ്ട്. അത്തരത്തിൽ ബുദ്ധിപരമായി അപേക്ഷ സമർപ്പിച്ച് പ്രിന്റിങ് കമ്പനിയിൽ ജോലി നേടിയെടുത്ത ജൊനാഥൻ സ്വിഫ്റ്റിന്റെ കഥയാണ് പറയാൻ പോകുന്നത്.
24കാരനായ ജൊനാഥൻ യോർക്ഷെയറിലെ 'ഇൻസ്റ്റന്റ്പ്രിന്റ്' എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യാൻ താൽപര്യപ്പെട്ടത്. മെയിൽ അയക്കുന്നതിന് പകരം കമ്പനി ഫ്ലയർ പുനചംക്രമണം ചെയ്ത് തന്റെ ലിങ്ക്ഡ്ഇൻ ബയോഡാറ്റ പ്രിന്റ് ചെയ്യുകയാണ് ജൊനാഥൻ ചെയ്തത്. ഒരു പ്രത്യേക ഇവന്റ്, ഉൽപ്പന്നം, സേവനം മുതലായവയിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ഉദ്ദേശിച്ചുള്ള അച്ചടി പരസ്യത്തിന്റെ രൂപമാണ് ഫ്ലയർ.
അച്ചടിച്ച ഫ്ലയറുകൾ കമ്പനി പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട എല്ലാ കാറുകളുടെ മുകളിലും ജൊനാഥൻ കൊണ്ടുവെച്ചു. ജൊനാഥന്റെ നൂതനമായ അപേക്ഷ സമർപ്പണം കമ്പനി മാർക്കറ്റിങ് മാനേജർ ക്രെയ്ഗ് വാസലിന്റെ ശ്രദ്ധയിൽപെട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട് ജൊനാഥന്റെ പ്രവർത്തി ഇഷ്ടമായ ക്രെയ്ഗ് അഭിമുഖത്തിന് ക്ഷണിക്കുകയായിരുന്നു.
സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ ജൊനാഥൻ ഓഫീസിലെ സംസാരവിഷയമായി. 140 അപേക്ഷകൾ ലഭിച്ചെങ്കിലും സർഗാത്മകമായി അപേക്ഷിച്ച ജൊനാഥനാണ് ജോലി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.