ഖറദാവിയുടെ ആരോഗ്യസ്ഥിതി ഗുരുതരം
text_fieldsദോഹ: ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ആഗോള ഇസ്ലാമിക പണ്ഡിതസഭ സ്ഥാപക ചെയർമാനുമായ ഡോ. യൂസുഫുൽ ഖറദാവിയുടെ ആരോഗ്യനില ഗുരുതരം. 95 വയസ്സുള്ള ഖറദാവിക്ക് ഏപ്രിൽ 17ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും സ്ഥിതി മോശമാകുകയായിരുന്നു.
അദ്ദേഹത്തിനായി പ്രാർഥിക്കണമെന്ന് പണ്ഡിതസഭ ജനറൽ സെക്രട്ടറി ഡോ. അലി മുഹ്യുദ്ദീൻ ഖറദാഗി ആവശ്യപ്പെട്ടു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതരും ഇതിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 1926ൽ ഈജിപ്തിൽ ജനിച്ച ഖറദാവിക്ക് 68ൽ ഖത്തർ പൗരത്വം നൽകി ആദരിച്ചു. ശേഷം ഖത്തർ കേന്ദ്രമാക്കിയായിരുന്നു പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.