Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​ൻ ആ​ണ​വ...

യു.​എ​ൻ ആ​ണ​വ മേ​ധാ​വി​യു​മാ​യി സെ​ല​ൻ​സ്കിയുടെ ച​ർ​ച്ച

text_fields
bookmark_border
Zelensky
cancel
camera_alt

യു​ക്രെ​യ്നിലെത്തിയ യു.​എ​ൻ ആ​ണ​വ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ റാ​ഫേ​ൽ മാ​രി​യാ​നോ ​ഗ്രോ​സി പ്ര​സി​ഡ​ന്റ് ​വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കിക്കൊപ്പം

സ​പോ​റി​ഷ്യ: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് ​വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി യു.​എ​ൻ ആ​ണ​വ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ റാ​ഫേ​ൽ മാ​രി​യാ​നോ ​ഗ്രോ​സി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. സ​പോ​റി​ഷ്യ ആ​ണ​വ നി​ല​യ​ത്തി​ന്റെ അ​വ​സ്ഥ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ച​ർ​ച്ച.

യൂ​റോ​പ്പി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യ​മാ​യ സ​പോ​റി​ഷ്യ​ക്ക് റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ടം നേ​രി​ട്ടി​രു​ന്നു. നി​ല​യം നി​ല​വി​ൽ റ​ഷ്യ​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​മാ​ണ്. ഗ്രോ​സി ആ​ണ​വ​നി​ല​യം സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അ​തി​നി​ടെ യു​ക്രെ​യ്ൻ ന​ഗ​ര​മാ​യ സ്ലൊ​വി​യാ​ൻ​സ്കി​ൽ റ​ഷ്യ​ൻ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zelensky
News Summary - Zelenskiy holds talks with UN nuclear chief
Next Story