സെലൻസ്കി തുർക്കിയയിൽ; യുദ്ധം തീർക്കാൻ മധ്യസ്ഥനീക്കം
text_fieldsഇസ്തംബുൾ: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി തുർക്കിയയിൽ. റഷ്യയുമായി അടുത്ത ബന്ധമുള്ള തുർക്കിയയെ ഇടപെടുവിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം സെലൻസ്കി നടത്തുന്നതായി വിലയിരുത്തലുണ്ട്.
റഷ്യയുടെ മുന്നേറ്റം തടയാൻ പാശ്ചാത്യൻ രാജ്യങ്ങളോട് കൂടുതൽ ആയുധ സഹായം ആവശ്യപ്പെടുന്നതിനിടയിൽ തന്നെയാണ് ഈ ശ്രമവും. 2022 ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ച ഉടൻ തുർക്കിയ, റഷ്യ, യുക്രെയ്ൻ വിദേശകാര്യ മന്ത്രിതല ചർച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
നാറ്റോ അംഗരാജ്യമായ തുർക്കിയക്ക് റഷ്യയുമായും യുക്രെയ്നുമായും നല്ല ബന്ധമാണ്. കരിങ്കടലിലൂടെ സുഗമമായ ചരക്കുനീക്കവും ചർച്ചയാകും. യുക്രെയ്ൻ നാവികസേനക്കായി രണ്ട് കപ്പലുകൾ നിർമിക്കുന്ന തുർക്കിയ കമ്പനിയുടെ കപ്പൽശാലയും സെലൻസ്കി സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.