റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറുള്ള വിദേശികളെ ക്ഷണിച്ച് യുക്രെയ്ൻ; വിസ വേണ്ട, ആർക്കും വരാം
text_fieldsറഷ്യക്കെതിരെ യുദ്ധം ചെയ്യാൻ താൽപര്യമുള്ള വിദേശികൾക്ക് അവസരമൊരുക്കി യുക്രെയ്ൻ. വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരം ഒരുക്കാമെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി.
റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രെയ്ന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രെയ്ൻ അറിയിച്ചു. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ഒപ്പുവെച്ചു. ചൊവ്വഴ്ച മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രെയ്ന്‍ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
യൂറോപ്യന്‍ യൂനിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവെച്ചതിനു പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതിയും രാജ്യം നടപ്പാക്കിയത്.
രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുക്രെയ്ന്‍ സര്‍ക്കാര്‍ ആയുധം നല്‍കും. പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുതെന്നും പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. 40000ലധികം സിവിലിയൻമാരെ ഇങ്ങനെ കഴിഞ്ഞ ദിവസം യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.