ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രാന്ധവയും മകനും സിംബാബ്‌വെയിൽ വിമാനാപകടത്തിൽ മരിച്ചു
text_fieldsഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രാന്ധവയും മകൻ അമേർ കബീർ സിങ് രാന്ധവയും ഉൾപ്പെടെ ആറ് പേർ സിംബാബ്‌വെയിൽ വിമാനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. മുറോവ വജ്ര ഖനിക്ക് സമീപമാണ് അവർ സഞ്ചരിച്ച ഒറ്റ എഞ്ചിൻ സ്വകാര്യ വിമാനം തകർന്നുവീണതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
രാന്ധവയും മകൻ അമേറും സഞ്ചരിച്ചിരുന്ന വിമാനം സാങ്കേതിക തകരാർ മൂലമാണ് തകർന്നതെന്നും താഴെ പതിക്കുന്നതിന് മുമ്പായി തന്നെ വിമാനം പൊട്ടിത്തെറിച്ചിരിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. മഷാവയിലെ സ്വമഹാൻഡെ എന്ന പ്രദേശത്താണ് വിമാനം തകർന്നുവീണത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ എല്ലാവരും മരിച്ചിരുന്നു.
റിയോസിം എന്ന ഖനന കമ്പനിയുടെ ഉടമയാണ് ബില്യണയറായ ഹർപാൽ രാന്ധവ. സ്വർണ്ണവും കൽക്കരിയും ഉത്പാദിപ്പിക്കുന്ന റിയോസിമ്മിന് നിക്കൽ, കോപ്പർ എന്നിവയുടെ റിഫൈനിങ്ങുമുണ്ട്. റിയോസിമിന്റെ ഉടമസ്ഥതയിലുള്ള സെസ്‌ന 206 (Cessna 206) വിമാനത്തിലാണ് ഖനന വ്യവസായിയും മകനും യാത്ര ചെയ്തിരുന്നത്. വെള്ളിയാഴ്ച ഹരാരെയിൽ നിന്ന് റിയോസിമിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.
മരിച്ചവരുടെ പേരുകൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല, എന്നാൽ രൺധാവയുടെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ഹോപ്‌വെൽ ചിനോനോ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രാന്ധവയുടെയും മകന്റെയും അനുസ്മരണ ചടങ്ങ് അറിയിച്ചുകൊണ്ട് ചിനോനോ ഒരു ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.